Video Of Day

Breaking News

ഗര്‍ഭപാത്ര വില്പന പോലെ അണ്ഡ വില്‍പ്പനയും, ഇരകള്‍ കോളേജ് വിദ്യാര്‍ഥിനികള്‍

കോട്ടയം: പഠനകാലത്തെ ജീവിതം എങ്ങനെയും അടിപൊളിയാക്കണം. അതിനായി ഏതു മാര്‍ഗം സ്വീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമടിയുമില്ല. മുന്‍പ് അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന പെണ്‍കുട്ടികള്‍ അടിപൊളി ജീവിതത്തിന് പുത്തന്‍ മാര്‍ഗവുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്.

ഗര്‍ഭപാത്രം വാടയ്ക്ക് നല്‍കുന്ന രീതി നേരത്തേ നിലവിലുണ്ട്. എന്നാല്‍ അതിലും ഒരു പടികൂടി കടന്ന് അണ്ഡ വില്പന നടത്തി പണമുണ്ടാക്കുന്നതാണ് പുതിയ രീതി. ഒന്നര വര്‍ഷത്തോളമായി തലസ്ഥാനത്തും ബിസനസ് നഗരത്തിലും വളരെ രഹസ്യമായി നടന്നു വന്നിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കാര്യം മാറി . മിക്ക ജില്ലകളിലും അണ്ഡ വില്പന നടത്തുന്ന പെണ്‍കുട്ടികളുണ്ടെന്നാണ് ആശുപത്രിക്കാര്‍ പറയുന്നത്. 5000രൂപ മുതല്‍ 10000 രൂപവരെയാണ് അണ്ഡ വില്പന നടത്തി വാങ്ങുന്നത്.

ഓരോ ആര്‍ത്തവ കാലഘട്ടത്തിലും ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡം ദാനം ചെയ്ത് പണം സമ്പാദിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് കോളേജ് പെണ്‍കുട്ടികളാണ്. കേരളത്തില്‍ നിന്ന് അന്യ നാട്ടിലേക്ക് പഠനത്തിന് പോകുന്ന വിദ്യാര്‍ഥിനികളും പോക്കറ്റ് മണിക്കും ഹോസ്റ്റല്‍ ഫീ അടയ്ക്കുന്നതിനും മറ്റും ഇത്തരത്തില്‍ അണ്ഡ വില്‍പ്പന നടത്താറുണ്ട്. വന്ധ്യതാ ചികിത്സയ്ക്ക് വേണ്ടി അണ്ഡ ദാതാക്കളെ വല വീശി പിടിക്കാന്‍ നിലവില്‍ ഏജന്റുമാരും രംഗത്തുണ്ട്.

വന്ധ്യതാ ചികിത്സാ കേന്ദ്രത്തിനും ക്ലിനിക്കുകള്‍ക്കും അണ്ഡ ദാതാക്കളെ എത്തിച്ചു നല്‍കുന്നതിലൂടെ ഏജന്റുമാര്‍ തട്ടുന്നത് ലക്ഷങ്ങളാണ്. ഇടനിലക്കാരും സാധാരണക്കാരുമാണ് കൂടുതലായും ഏജന്റുമാരുടെ കെണിയില്‍പ്പെടുന്നത്. അണ്ഡം ദാനം ചെയ്യുന്നതില്‍ പെണ്‍കുട്ടികള്‍ക്ക് ശാരീരികമായി യാതൊരു പ്രശ്‌നവും ഉണ്ടാവില്ല.

ദാതാക്കളുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നത്  ദാതാക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാവാന്‍ ഒരു പ്രധാന കാരണമാണ്. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ഇത്തരത്തില്‍ ദാതാക്കളെ ലഭിക്കുന്നതും ഏജന്റുമാര്‍ മുഖേനയാണ്.

ഗര്‍ഭപാത്രം വാടകയ്ക്ക നല്‍കുന്ന സാധുക്കളായ സ്ത്രീകളെ കുറിച്ച് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ അണ്ഡവില്‍പ്പന നടത്തുന്ന പെണ്‍കുട്ടികളുടെയും വിവരങ്ങള്‍ പുറത്ത് വരുന്നത്.ഓരോ ആര്‍ത്തവ കാലഘട്ടത്തിലും ഒരു അണ്ഡം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ എന്നതിനാല്‍ അണ്ഡദാതാക്കള്‍ക്ക് വന്‍ ഡിമാന്‍ഡാണ് മാര്‍ക്കറ്റില്‍.

വന്ധ്യതാ പ്രശ്‌നം നേരിടുന്ന ദമ്പതികള്‍ കുട്ടികളെ ലഭിക്കുവാന്‍ വേണ്ടി ഡോക്ടമാരുടെ മുമ്പില്‍ ചില ഡിമാന്‍ഡുകള്‍ വെക്കാറുണ്ട്. അപ്രകാരം അവര്‍ ആവശ്യപ്പെടുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള അണ്ഡം ദാതാവിനെ കണ്ടെത്താന്‍ ആശുപത്രികള്‍ ആശ്രയിക്കുന്നത് ഏജന്റുമാരെയാണ്.

അതിനാല്‍ തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്. അണ്ഡദാതാക്കളുടെ കണ്ണില്‍പൊടിയിട്ടുകൊണ്ട് ആശുപത്രികളും ഏജന്റുമാരും ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോള്‍ ദാതാക്കള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. മുപ്പത് വയസിന് താഴെ പ്രായമുള്ള ദാതാക്കളെയാണ് ക്ലിനിക്കുകളും ക്ലയിന്‍സും തിരഞ്ഞെടുക്കുന്നത്. രണ്ട് തവണയില്‍ കൂടുതല്‍ അണ്ഡം ദാനം ചെയ്തവരെയും പരിഗണിക്കാറില്ല. അതിനാല്‍ തന്നെ ഏജന്റുമാര്‍ ദാതാക്കളെ വലവീശിപ്പിടിക്കാന്‍കേരളത്തിലെ പല പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം നടത്താറുണ്ട്. അണ്ഡദാനത്തിലൂടെ പണം കണ്ടെത്തുന്ന കോളേജ് പെണ്‍കുട്ടികളും പിന്നീട് കൂടുതല്‍ പണം സമ്പാദിക്കാനായി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ കോളേജില്‍ നിന്ന് പെണ്‍കുട്ടികളെ ക്ലിനിക്കുകളില്‍ എത്തിക്കാറുണ്ട്.

ഇത്തരത്തിലുള്ള പെണ്‍കുട്ടികളുടെ വലയില്‍ വീഴുന്നവരില്‍ കൂടുതലും സാധാരണക്കാരാണ്.ഹോസ്റ്റലിലും മറ്റും താമസിക്കുന്ന വിദ്യാര്‍ഥിനികളാണ് വീട്ടുകാര്‍ പോലും അറിയാതെ അണ്ഡവില്പനയിലൂടെ പണം കണ്ടെത്തുന്നത്.
കടപ്പാട്: കേരളാകൌമുദി

അഭിപ്രായങ്ങളൊന്നുമില്ല