കോള്‍സെന്റര്‍ ജീവനക്കാരിയെ 2 വര്‍ഷം ഓട്ടോയിലിട്ട് പീഡിപ്പിച്ചു, ഗര്‍ഭിണിയാക്കി: ഡ്രൈവര്‍ അറസ്റ്റില്‍
മൂന്നാര്‍: വിവാഹ വാഗ്ദാനം നല്‍കി കോള്‍സെന്റര്‍ ജീവനക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. കെഡിഎച്ച്പി കമ്പനി കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ താമസിക്കുന്ന ശിവ (29) ആണ് പിടിയിലായത്. നല്ലതണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ ജോലിചെയ്യുന്ന ദേവികുളം സ്വദേശിയായ 23 കാരിയായ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. ദിവസവും രാത്രി എട്ടിന് കോള്‍സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതി ശിവയുടെ ഓട്ടോയിലാണ് യുവതി ദേവികുളത്തേക്ക് പോയിരുന്നത്. 2012 മുതല്‍ ഇവര്‍ തമ്മില്‍ പരിചയത്തിലായിരുന്നു. വിവാഹിതനാണെന്ന കാര്യംമറച്ചുവച്ചാണ്് യുവതിയെ പീഡിപ്പിച്ചത്. അടുത്തിടെ ശിവ വിവാഹിതനാണെന്ന വിവരം അറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദേവികുളം സിഐ ടി എ യൂനസ്, എസ്ഐ എസ് നിസ്സാം എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്തത്. യുവതി മൂന്നുമാസം ഗര്‍ഭിണിയാണ്. രണ്ടു കുട്ടികളുടെ അച്ഛനാണ് ശിവ. ഇയാളെ ബുധനാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ