ദുര്‍മന്ത്രവാദി എന്നാരോപിച്ച് ആദിവാസി യുവാവിനെ ചാക്കില്‍ കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു.
ഭുവനേശ്വര്‍: ദുര്‍മന്ത്രവാദി എന്നാരോപിച്ച് ആദിവാസി യുവാവിനെ ചാക്കില്‍ കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു. ഒഡിഷയിലെ രായഗഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് . യുവാവിനായുള്ള തെരച്ചില്‍ തുടരുകയാണ്. ഭീംറാവു അത്ക എന്ന 35കാരനാണ് ഈ ദുർഗതി നേരിട്ടത് . പത്തോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവാവിനെ ചാക്കില്‍ കെട്ടി ജീവനോടെ നാഗബലി പുഴയിലെറിയുകയായിരുന്നു
യുവാവിനായി പോലീസും ഫയര്‍ഫോഴ്‌സ് അധികൃതരും തിരച്ചില്‍ തുടരുകയാണ്. സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ