വീട്ടമ്മയുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്തിയ പത്തൊമ്പതുകാരനെ പിടികൂടി
തിരുവനന്തപുരം: മറ്റു വീടുകളിലെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കുളിസീന്‍ പകര്‍ത്തിയ യുവാവ് ശ്രീകാര്യം പോലീസിന്റെ പിടിയില്‍. ആറ്റിപ്ര മണ്‍വിള സുബ്രഹ്മണ്യം ക്ഷേത്രത്തിനു സമീപം രഞ്ജു ഭവനില്‍ റജി(19)യാണ് പിടിയിലായത്്. സമീപത്തുള്ള വീട്ടില്‍ ആളില്ലാത്ത സമയത്ത് കുളിമുറിയുടെ എയര്‍ഹോളില്‍ യുവാവ് മൊബൈല്‍ വയ്്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ 9-ാം തിയതി സമീപവാസിയായ യുവതി കുളിമുറിയുടെ എയര്‍ ഹോളില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവ് ഇതു സംബന്ധിച്ച് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കി.
സംഭവമറിഞ്ഞ് ഒളിവില്‍ പോയ യുവാവിനെ മെഡിക്കല്‍ കോളജ് സി.ഐ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ ശ്രീകാര്യം എസ്.ഐ രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനു,ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കുളിസീന്‍ രംഗങ്ങള്‍ പകര്‍ത്തുന്നത് സ്ഥിരം സംഭവമായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചതായി ശ്രീകാര്യം പോലീസ് അറിയിച്ചു. യുവാവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ