അശ്ലീല സന്ദേശമയച്ച പോലീസുകാരനെ വീട്ടമ്മ സ്റ്റേഷനില്‍ കയറി ചെരുപ്പൂരി തല്ലി
ഷിമോഗ: അശ്ലീല എസ്‌എംഎസ് അയച്ച് രസിച്ചിരുന്ന പോലീസ് കോണ്‍സ്‌റ്റബിളിനെ നാട്ടുകാരിയായ വീട്ടമ്മ സ്റ്റേഷനില്‍ കയറി ഇടിച്ചു. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. രാമപ്പ എന്ന 45 കാരന്‍ പോലീസുകാരനാണ് ഇരയായത്. ഇന്‍സ്‌പെക്‌ടറുടെ മുന്നിലിട്ട് ഇയാളെ കൈകാര്യം ചെയ്‌തത് ശകുന്തളാ ഷെട്ടി എന്ന 40 കാരിയും. സാഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്താണ് ശകുന്തളാ ഷെട്ടിയും കുടുംബവും താമസം. വെള്ളിയാഴ്‌ചയാണ് ശകുന്തളയ്‌ക്ക് രാമപ്പ അശ്ലീല മെസേജ് അയച്ചത്. എസ്‌എംഎസ് കിട്ടിയതിന്റെ തൊട്ടു പിന്നാലെ ഭര്‍ത്താവുമായി സാഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ശകുന്തള നിയമപരമായി പരാതി നല്‍കി. ഈ സമയത്ത് രാമപ്പ സ്‌റ്റേഷനിലുണ്ടായിരുന്നു. കലി കയറിയ ശകുന്തള ഇന്‍സ്‌പെക്‌ടറും മറ്റ് പോലീസുകാരും നോക്കി നില്‍ക്കെ കാലില്‍ കിടന്ന ചെരുപ്പൂരി രാമപ്പയെ അടിച്ചു. കലിയടങ്ങും വരെ ഭര്‍സിക്കുകയും ചെയ്‌ത ശേഷമാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്‌ഥാനത്തില്‍ രാമപ്പയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. അതേസമയം സ്‌ത്രീകള്‍ക്ക് അശ്ലീല സന്ദേശം അയയ്‌ക്കുന്നതും പ്രശ്‌നത്തില്‍ പെടുന്നതും രാമപ്പയുടെ പതിവാണെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തേയും സമാന കേസിന് രാമപ്പയെ ഉന്നതര്‍ താക്കീത് നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ സഹപ്രവര്‍ത്തകയ്‌ക്ക് തന്നെ ഇത്തരം മെസേജ് അയച്ച് രാമപ്പ കുടുങ്ങിയിട്ടുണ്ട്. ഇതിന് ഹോസന നഗറിലേക്ക് പണിഷ്‌മെന്റ് ട്രാന്‍സ്‌ഫറും കിട്ടിയതാണ്.
കടപ്പാട് മംഗളം
കടപ്പാട് മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ