Video Of Day

Breaking News

ആദിവാസി വിദ്യാര്‍ഥികള്‍ക്ക് മദ്യവും അശ്ലീല വീഡിയോകളും, നല്‍കുന്നത് അധ്യാപകര്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇവിടത്തെ ഒരു സ്കൂളിലെ ആദിവാസി വിദ്യാര്‍ഥികള്‍ അധ്യാപകര്‍ തന്നെ അശ്ലീല സെക്സ് വീഡിയോകളും ആവശ്യത്തിന് മദ്യവും നല്‍കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഝാര്‍ഖണ്ഡിലെ ഗഢ്‌വാ ജില്ലയിലെ സര്‍ക്കാര്‍ ബോര്‍ഡിംഗ് സ്‌ക്കൂളിലാണ് സംഭവം. രാജ്യത്ത് കുട്ടിക്കുറ്റവാളികളുടെ എണ്ണം കൂടുന്നതിന് പിന്നില്‍ മദ്യവും ലഹരി വസ്തുക്കളും അശ്ലീല വീഡിയോകള്‍ക്കും പ്രധാന പങ്കുണ്ടെന്ന പഠന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഇത്.

കുട്ടികളെ നേര്‍വഴിക്ക് നയിക്കേണ്ട അധ്യാപകര്‍ തന്നെ സമൂഹത്തിന് വിനാശകരമായ പ്രവര്‍ത്തിക്ക് കൂട്ടുനില്‍ക്കുന്ന വാര്‍ത്ത പുറംലോകത്തെത്തിച്ചത്. കുട്ടികളുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണത്രെ കുട്ടികള്‍ക്ക് അധ്യാപകര്‍ വക മദ്യവും അശ്ലീല വീഡിയോ ക്ലിപ്പുകളുമെത്തിച്ച് നല്‍കുന്നത്. അതേസമയം അധ്യാപകര്‍ നടത്തുന്ന ഈ പ്രീണനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല