നടി റോജയെ കുത്തിക്കൊല്ലാന്‍ ശ്രമം
നാഗരി(ആന്ധ്രപ്രദേശ്): സിനിമ താരവും ആന്ധ്ര പ്രദേശ് നിയമസഭാംഗവും ആയ റോജയെ കുത്തിക്കൊല്ലാന്‍ ശ്രമം. അജ്ഞാതനായ അക്രമി കത്തി ആഞ്ഞ് വീശുകയായിരുന്നു. റോജയുടെ വലതുകൈക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റോജയെ അടിയന്തര ചികിത്സകള്‍ നല്‍കി വിട്ടയച്ചു. നാഗരിയില്‍ നടക്കുന്ന ഉത്സവത്തിനെത്തിയതായിരുന്നു റോജ. രാഷ്ട്രീയ പ്രതിയോഗികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ