Video Of Day

Breaking News

അവസരമില്ല, അനാശാസ്യത്തിന് സിനിമാ-സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

മുഹമ്മ: വാടക വീടു കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്ന ദമ്പതികളടക്കം ഏഴുപേരെ മാരാരിക്കുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.ആലപ്പുഴ സ്‌നേഹതീരം വീട്ടില്‍ ജോണി(44), ഭാര്യ രേവതി(38), കളമശേരി വലിയപുറത്തില്‍ ഫഹദ്(30), ആര്യാട് കൊച്ചുവെളിയില്‍ ഷിബു(36), മുഹമ്മ ചെറുവാരണം സ്വദേശിനി രാജി, തുറവൂര്‍ വളമംഗലം സ്വദേശിനി മഞ്ചു, ആലപ്പുഴ കുതിരപ്പന്തി സ്വദേശിനി മെറീന എന്നിവരാണ് അറസ്റ്റിലായത്. രാജി, മഞ്ചു, മെറീന എന്നിവര്‍ സിനിമാ-സീരിയല്‍ രംഗത്തെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണെന്നു പറയപ്പെടുന്നു. പാതിരപ്പള്ളി എക്‌സല്‍ ഗ്ലാസിനു മുന്നിലെ ബാലകൃഷ്ണ വിഹാറില്‍ സുനില്‍കുറുപ്പിന്റെ വീടാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ ഒന്നര മാസമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അനാശാസ്യകേന്ദ്രം. കാറുകളിലും ബൈക്കുകളിലുമാണ് സംഘം എത്തിയിരുന്നത്. നാട്ടുകാര്‍ വിവരം ധരിപ്പിച്ചതനുസരിച്ച് പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല