Video Of Day

Breaking News

സ്ത്രീധനപീഡനം; ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ചു

ഭോപ്പാല്‍: ചോദിച്ച സ്ത്രീധനം തന്നില്ല എന്നാരോപിച്ച് യുവാവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ആസിഡ് ഒഴിച്ച് പൊള്ളിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരമാണ് ഭര്‍ത്താവും സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ പിടിച്ചുവെച്ച് സ്വകാര്യഭാഗങ്ങളില്‍ ആസിഡ് ഒഴിച്ചത്. ഇവരെക്കൊണ്ട് ബലമായി മണ്ണെണ്ണ കുടിപ്പിച്ചതായും പരാതിയുണ്ട്. ജനനേന്ദ്രിയത്തിലും അടിവയറ്റിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയ്യാറായില്ല. ഇവരെ വീട്ടിലെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മകളെ ക്രൂരമായി ഉപദ്രവിച്ച ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.

മണിക്കൂറുകളോളം യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് കല്യാണ്‍ അഹിര്‍വാര്‍ തന്നെയാണ് ഭാര്യയുടെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. ഭാര്യ മരിച്ചു എന്നാണ് ഇയാള്‍ കരുതിയത്. മകള്‍ ആത്മഹത്യ ചെയ്തു എന്നാണ് ഭാര്യയുടെ അച്ഛനെ വിളിച്ച് പറഞ്ഞത്. അച്ഛന്‍ സ്ഥലത്തെത്തി യുവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ച് ബോധം തിരിച്ചുകിട്ടിയ യുവതി കാര്യങ്ങള്‍ അച്ഛനോട് വിവരിച്ചു. എട്ട് വര്‍ഷം മുമ്പാണ് യുവതി കല്യാണ്‍ അഹിര്‍വാറിനെ വിവാഹം ചെയ്തത്. 2009 മുതലാണ് ഭര്‍ത്താവ് മകളെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് യുവതിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞു. കല്യാണിനെതിരെ യുവതി 2010 ല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല