Video Of Day

Breaking News

ഏകദൈവ വിശ്വാസികളായ യസീദികളെ കൊന്നൊടുക്കുന്നതിന് എന്തിനാണ് ?

യസീദികള്‍ എന്ന വാക്കിന് ദൈവത്തെ ആരാധിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം.  സാംസ്‌കാരികത്തനിമ നഷ്ടമാകാതെ ഇന്നും ഇറാഖില്‍ ജീവിക്കുന്ന മതവിഭാഗമായ യസീദികള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഏകദൈവവിശ്വാസികളായ ന്യൂനപക്ഷ ജനവിഭാഗമാണ്. യസീദി മതം പുരാതനമായ സോറാസ്ട്രിയാനികളും സൂഫികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം ഷിയ-സൂഫി വിഭാഗങ്ങളുടെ സങ്കലനമാണ് യസീദികള്‍ എന്ന വാദവുമുണ്ട്.

വര്‍ഷാന്തരങ്ങളില്‍ ഇത് ഇസ്ലാം മതവും ക്രിസ്ത്യന്‍ മതവുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. പകല്‍സമയത്ത് സൂര്യന് അഭിമുഖമായി മൂന്നു വട്ടം യസീദികള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും. ഏഴ് മാലാഖകളെയാണ് യസീദികള്‍ ആരാധിക്കുന്നത്. മെലെക് തൗസ് എന്ന മയില്‍ മാലാഖയാണ് ഇതില്‍ പ്രധാനം. മറ്റ് ഏകദൈവവിശ്വാസികള്‍ ഇവരെ എതിര്‍ക്കുന്നതിനു പ്രധാന കാരണവും മെലെക് തൗസ് ആരാധനയാണ്. സമുദായത്തിന് പുറത്തുനിന്നുള്ള വിവാഹം യസീദികള്‍ക്കു നിഷിദ്ധമാണ്.
കൂടുതല്‍ വായനയ്ക്ക് സന്ദര്‍ശിക്കുക

അഭിപ്രായങ്ങളൊന്നുമില്ല