Video Of Day

Breaking News

രാത്രി വില്ലകളില്‍ പൂട്ടിയിടും, മൊബൈലില്ല: നടി ഹണി റോസ് ഭയന്ന് സ്ഥലം വിട്ടു

ഏറെ കാലത്തിന് ശേഷം പഠിക്കണമെന്ന് നടി ഹണി റോസിന് ഒരു ആഗ്രഹം, എന്നാല്‍ പാഠിക്കാന്‍ പോയ സ്ഥലം സുരക്ഷിതമല്ലെന്ന് കണ്ട് നടി സ്ഥലം വിട്ടു. ഊട്ടിയില്‍ ഒരു ഫാഷന്‍ ഡിസൈന്‍ കോഴ്സിന് ചേരാനായിരുന്നു പദ്ധതി. ഒരു വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് കോഴ്സിന് ചേരാന്‍ പോയത്. എന്നാല്‍ അവിടെ വിദ്യാര്‍ഥികള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. രാത്രി വില്ലകളില്‍ പൂട്ടിയിടും, പുറത്തേക്കിറങ്ങാന്‍ സമ്മതിക്കില്ല, മൊബൈല്‍ ഫോണ്‍ ഉപയോഗവും തടഞ്ഞു. ഇതോടെ നടിയായ തനിക്ക് അവിടെ സുരക്ഷയില്ലെന്ന് കണ്ടാണ് ഹണി റോസ് കോഴ്സ് വേണ്ടെന്ന് വെച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല