ഗര്‍ഭിണിയാനെന്ന് പറഞ്ഞ് പെണ്‍കുട്ടി ഭീഷണിപ്പെടുത്തി, വിദ്യാര്‍ഥി ജീവനോടുക്കി
ചെറുതോണി: കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് റാഗിംഗ് മൂലമാണെന്നാരോപിച്ച് പിതാവ് മുഖ്യമന്ത്രിയ്ക്കും, പൊലീസ് അധികൃതര്‍ക്കും പരാതി നല്‍കി. പൈനാവ് ഗവ. മോഡല്‍ പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥി പെരുമ്പാവൂര്‍ പ്രളയക്കാട് നെടുമ്പുറത്ത് അനഘ് എന്‍. പ്രകാശാണ് കഴിഞ്ഞ 11ന് രാത്രിയില്‍ തൂങ്ങിമരിച്ചത്. സഹപാഠികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ജൂണ്‍ 30നാണ് അനഘിനെ കോളേജില്‍ ചേര്‍ത്തത്. താമസിച്ചിരുന്ന ഹോസ്റ്റലിന് സമീപത്തെ കൊക്കോ മരത്തിലാണ് തൂങ്ങി മരിച്ചത്.
പ്രണയം നടിച്ച് ഒരുപെണ്‍കുട്ടിയും, സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മകനെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും, പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ധരിപ്പിച്ച് പണം ആവശ്യപ്പെട്ടതായും പിതാവ് എന്‍.ജി. പ്രകാശ് പറയുന്നു.
മകന്റെ മരണശേഷം ആഗസ്റ്റ് 17വരെയും കോളേജിന് അവധി നല്‍കിയിരിക്കുന്നത് മറ്റ് വിദ്യാര്‍ത്ഥികളെക്കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിക്കാനാണെന്നും പ്രകാശന്‍ ആരോപിച്ചു. എന്നാല്‍ സഹപാഠിയുടെ മരണത്തെ തുടര്‍ന്ന് രണ്ട് ദിവസം മാത്രമേ കോളേജിന് അവധി നല്‍കിയുള്ളൂവെന്നും, 14ന് ക്ലാസ് നടത്തിയെന്നും, ബാക്കി ദിവസങ്ങള്‍ പൊതു അവധിയായിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ