Video Of Day

Breaking News

യത്തീംഖാന മേധാവി പതിനാലുകാരിയെ പീഡിപ്പിച്ചു

പാലക്കാട്: പാലക്കാട് കല്ലടിക്കോട് യത്തീംഖാനയില്‍ 14 വയസ്സുകാരി പീഡനത്തിന് ഇരയായതായി പരാതി. കല്ലടിക്കോട് ദാറുല്‍ അമാം യത്തീംഖാനയില്‍ പഠിച്ച പെണ്‍കുട്ടിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ സാദപ്പക്കെതിരെ പരാതി നല്‍കിയത്.
സാദപ്പ രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കി. പീഡന വിവരം പുറത്തു വന്നതോടെ പ്രതി ഒളിവിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല