Video Of Day

Breaking News

ആയൂര്‍വേദ ആശുപത്രിയില്‍ അനാശാസ്യവും പെണ്‍വാണിഭവും, റെയ്ഡില്‍ 5 പേര്‍ പിടിയില്‍

കണ്ണൂര്‍: ആയുര്‍വേദ ആസ്പത്രിയുടെ പെണ്‍വാണിഭം നടത്തുന്ന കേന്ദ്രത്തില്‍ പൊലീസ് പരിശോധനയില്‍ ഇടപാടുകാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ തോട്ടട കടലായി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ മര്‍മ ചികില്‍സാ കേന്ദ്രത്തിലാണ് കണ്ണൂര്‍ ഡിവൈ.എസ്.പിയുടെ നേത്വത്തില്‍ പരിശോധനനടത്തിയത്. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായ മൂന്നു പേരും ഇടപാടുകാരയ രണ്ടു പേരുമാണ് അറസ്റ്റിലായത്.

ഇന്നലെ ഇടപാടുകാരെന്ന വ്യാജേന എസ്.പി യുടെ സ്‌ക്വഡിലെ ഷാഡോ പെലീസ് എത്തിയാണ് സംഘത്തെ പിടികൂടിയത്. തോട്ടടയിലെ ഒഴിഞ്ഞ പ്രദേശത്ത് അടിസ്ഥന സൗകര്യമില്ലാതെ കഴിഞ്ഞ രണ്ടുമാസമായി കേന്ദ്രം പ്രവര്‍ത്തിക്കുന്നതായും നിരവധി യുവാക്കള്‍ ഇവിടെ എത്തുന്നതായും  നാട്ടുകാര്‍ ഡിവൈ.എസ്.പിക്കു വിവരം നലകിയിരുന്നു.

കഴിഞ്ഞ ദിവസം ഷാഡോ പൊലീസ് ഇടപാടുകാരെന്ന വ്യാജേന എത്തിയപ്പോള്‍ എത്തിയപ്പോള്‍ 1500 രൂപയുമായി ഇന്നലെ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഷാഡോ പൊലീസ് പണം നല്‍കി മുറിയില്‍ കയറിപ്പോള്‍ ഡിവൈ.എസ്.പി യുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല