കാമുകിയുടെ മരണത്തില്‍ മനംനൊന്ത് പതിനേഴുകാരന്‍ ജീവനൊടുക്കി
പൊഴിയൂര്‍ ജംഗ്ഷന് സമീപം റോഡരികത്ത് വീട്ടില്‍ പ്രിന്‍സ് ശാന്തി ദമ്പതികളുടെ ഏക മകന്‍ ഫ്രണ്ട് ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പ്‌ളസ് ടു കഴിഞ്ഞ് നില്ക്കുകയായിരുന്ന ഫ്രണ്ടിന് അടുത്തുള്ള പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നുവത്രേ. രണ്ടാഴ്ചയ്ക്ക് മുമ്പ് ആ പെണ്‍കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ ഫ്രണ്ടാണ് ഉത്തരവാദി എന്ന നിലയില്‍ നാട്ടില്‍ സംസാരമുണ്ടായത് യുവാവിനെ വിഷമത്തിലാക്കിയെന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ വിവരം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ