മഞ്‌ജുവാര്യര്‍ ചെയ്തത് നല്ലത്, ആരാധകയുദ്ധത്തിനിടെ താരങ്ങള്‍ മൗനംപാലിക്കരുത്; ബി ഉണ്ണികൃഷ്‌ണന്‍
വിവാഹ മോ ചനക്കാ ര്യത്തില്‍ സ്വകാര്യതയ്‌ക്ക് പ്രാധാന്യം നല്‍കി ക്കൊണ്ട് മഞ്‌ജുവാര്യര്‍ കൈക്കൊണ്ട നിലപാട് എല്ലാ വര്‍ക്കും മാതൃകയാ കേണ്ടതാണെന്ന് സംവിധായ കനും ഫെഫ്‌ക ജനറല്‍സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്‌ണന്‍.
സമീപകാലത്തായി ഫെയ്‌സ് ബുക്കടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ രൂപപ്പെടുന്ന പ്രവണതയെ വിലയിരുത്തിക്കൊണ്ട് മനോരമ പത്രത്തില്‍ സൈബര്‍ ടാക്കീസിലെ മാടമ്പിമാര്‍ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് മഞ്‌ജുവാര്യരുടെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിനെ പുകഴ്‌ത്തിക്കൊണ്ട് ബി ഉണ്ണികൃഷ്‌ണന്‍ രംഗത്തെത്തിയത്.
ആസിഫലിയുടെ ആരാധകര്‍ സിനിമയെ വിമര്‍ശിച്ചവരെ ആക്രമിച്ച സംഭവത്തെയും ഉണ്ണികൃഷ്‌ണന്‍ പരോക്ഷമായി പരാമര്‍ശിക്കുന്നു. ഇത്തരംസന്ദര്‍ഭങ്ങളില്‍ താരങ്ങളുടെ മൗനം ആരാധകയുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുക. ഈ സാഹചര്യത്തിലാണ് ദിലീപുമായുള്ള വിവാഹോചനകാര്യത്തില്‍ മഞ്‌ജുവാര്യര്‍ സ്വീകരിച്ച നിലപാട് പ്രസക്തമാകുന്നത്. ഒരൊറ്റഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെ ഞാനും ഭര്‍ത്താവും തമ്മിലുള്ള വിഷയങ്ങള്‍ ഞങ്ങള്‍ തീര്‍ത്തോളാമെന്നും നിങ്ങളാരും അതില്‍ ഇടപെടേണ്ടെന്നും സൗമ്യവും ദൃഢവുമായി പറഞ്ഞ മഞ്‌ജുവാര്യര്‍ എല്ലാവര്‍ക്കും മാതൃകയാകേണ്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ