ഗ്ലാമറും പ്രശസ്തിയും നൈമിഷികം, മദറിന്റെ പ്രശസ്തി എന്നുമുണ്ടാകും: നടി അര്‍ച്ചനകവി
ജീവിക്കുന്ന വിശുദ്ധയെന്ന് ജനമനസുകളില്‍ ഇടം നേടിയ തെരുവിന്റെ മക്കളുടെ അമ്മ; -മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം, തടസങ്ങള്‍ നീങ്ങി വത്തിക്കാനില്‍ നിന്നും എത്രയും വേഗം സാധ്യമായി കിട്ടാന്‍ ഫെയ്‌സ്ബുക്ക് കാമ്പയിനിന് നേതൃത്വം കൊടുത്ത് ആരാധകരോട് അഭ്യര്‍ഥിക്കുന്നു സൗത്ത് ഇന്ത്യന്‍ നടിയും മലയാളിയുമായ അര്‍ച്ചനാ കവി.
ഇതാദ്യമായാണ് ഒരു നടി വിശുദ്ധ പദ പ്രഖ്യാപനത്തിനുവേണ്ടി പ്രചാരണ രംഗത്തുവരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സിനിമാരംഗത്തുള്ള, ഏകദേശം 20 സിനിമകളില്‍ അഭിനയിച്ച, 777,000 ലധികം ഫെയ്‌സ്ബുക്ക് ആരാധകരുള്ള അര്‍ച്ചനാ കവി പെറ്റീഷന്‍ സൈന്‍ ചെയ്ത് തന്റെ കാമ്പയിനെ സഹായിക്കണമെന്ന് ആരാധകരോട് അഭ്യര്‍ഥിക്കുന്നു.
അമ്മയുടെ ജന്‍മനാടായ അല്‍ബേനിയയില്‍ നിന്നുള്ള മദര്‍തെരേസാ വിഷയത്തില്‍ പണ്ഡിത്യമുള്ള യുണൈറ്റഡ് കിംഗ്ഡം ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡോ. ജേസിം ഓള്‍പിയോന്‍ ആണ് കാമ്പയിനിന് പിന്നില്‍ പ്രധാനമായും. ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്റ്റംബറില്‍ മദറിന്റെ നാടായ അല്‍ബേനിയയിലേക്ക് നടത്തുന്ന സന്ദര്‍ശനം ലക്ഷ്യമാക്കിയാണ് പ്രചാരണം.
വിശുദ്ധപദവിയിലേക്ക് ഊര്‍ജിതമായി നീങ്ങിയിരുന്ന നടപടികള്‍ക്ക് തടസങ്ങള്‍ വന്നു തുടങ്ങിയത് വിശ്വാസത്തെ സംബന്ധിച്ചും ആധ്യാത്മികതയെ സംബന്ധിച്ചുമുള്ള സംശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മദറിന്റെ ചില സ്വകാര്യ എഴുത്തുകള്‍ 1997ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷമാണന്ന് ഡോ. ഓള്‍പിയോന്‍ പറയുന്നു. ആധ്യാത്മിക സംശയങ്ങളെ കുറിച്ചുള്ള എഴുത്തിന്റെ പേരില്‍ മദറിന് വിശുദ്ധപദവി നിഷേധിക്കുന്നത് വളരെ കഷ്ടമാണന്ന് അദ്ദേഹം പറയുന്നു.
സി.എം പോളിന് എന്നൊരു ആത്മീയലേഖകന് നല്‍കിയ ഇന്റര്‍വ്യൂവില്‍ അര്‍ച്ചനാ കവി മദറിനെ കുറിച്ച് തനിക്കുള്ള ബോധ്യങ്ങളും താന്‍ ഈ കാമ്പയിനില്‍ പങ്കെടുക്കാനുണ്ടായ കാരണങ്ങളും മനസു തുറന്നു. ഇതാദ്യമായാണ് സോഷ്യല്‍ മീഡിയയെ ഇത്തരമൊരു നല്ല കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതെന്ന് കവി പറഞ്ഞു.
ഗ്ലാമറിന്റെ ലോകത്തു നിന്നുകൊണ്ട് വിശുദ്ധ പദവിപോലൊരു കാര്യത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചതിലുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയായി കവി മനസുതുറക്കുന്നതിങ്ങനെ. മദര്‍ തെരേസ ജീവിച്ചിരുന്ന കാലത്ത് ജനിക്കാനയത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. 1997-ല്‍ മദര്‍ മരിക്കുമ്പോള്‍ ഞാന്‍ പ്രൈമറി ക്ലാസില്‍ പഠിക്കുകയാണ്. ജീവിക്കുന്ന വിശുദ്ധയെന്നറിയപ്പെട്ടിരുന്ന മദറിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജേണലിസ്റ്റായ എന്റെ പിതാവ് പോയിരുന്നു. ജേണലിസ്റ്റായ പിതാവില്‍ നിന്നും മദറിന്റെ വിവിധ സേവന, കാരുണ്യ പ്രവര്‍ത്തികളെ കുറിച്ചു വ്യക്തമായ ചിത്രം ഞങ്ങളുടെ കുടുംബസദസിന് പലപ്പോഴും ലഭിച്ചിരുന്നു; കൂടാതെ മദറിനെകുറിച്ച് പലപ്പോഴും ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മദര്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇക്കാലഘട്ടത്തില്‍ ഒരു വിശുദ്ധയുണ്ടാകുന്നുവെങ്കില്‍ അത് മദറല്ലാതെ മറ്റാരുമാവില്ലന്ന് മനസിലുറപ്പിച്ച്, ഞങ്ങളുടെ ലിവിംഗ് റൂമില്‍ മദറിന്റെ ചിത്രം അന്നേ വച്ചു.
മദറിന്റെ വിശുദ്ധപദവി പ്രഖ്യാപനം തടസപ്പെട്ടിരിക്കുന്നത് കഷ്ടം തന്നെ. മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പോലും വിശുദ്ധപദവിയിലെത്തിക്കഴിഞ്ഞു. പക്ഷേ ദൈവത്തിന്റെ പദ്ധതിയനുസരിച്ചേ എല്ലാം നടക്കൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്ഷമിച്ച് ദൈവത്തിന്റെ പദ്ധതി നടപ്പാകാന്‍ പ്രാര്‍ഥിച്ച് കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും, തെരുവിന്റെ പുണ്യവതി വിശുദ്ധപദവിയിലെത്തുന്നത് കാണാനുള്ള ആഗ്രഹം മനസിലേറെയാണ്. അതുകൊണ്ടാണ് ഞാനീ നിവേദനത്തെ പിന്തുണയ്ക്കുന്നതും. പക്ഷേ ദൈവേഷ്ടം പോലെ തന്നെ കാര്യങ്ങള്‍ നടക്കട്ടേ!
വത്തിക്കാന്‍ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇന്ത്യന്‍ ജനതയുടെ മനസുകളില്‍ മദര്‍ എന്നും വിശുദ്ധ പരിവേഷത്തില്‍ തന്നെ നിലനില്‍ക്കും; തെരുവിന്റെ മക്കള്‍ക്കും സമൂഹത്തില്‍ ആലംബമറ്റവര്‍ക്കും അവരുടേതായ മൂല്യമുണ്ടെന്നും അവരും ദൈവത്തിന്റെ പ്രതിഛായയിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും നമ്മെ പഠിപ്പിച്ച, ഓര്‍മിപ്പിച്ച പുണ്യജന്മമെന്ന നിലയില്‍;. കവി കൂട്ടിച്ചേര്‍ത്തു. സിനിമയിലെ തന്റെ ഗ്ലാമറും പ്രശസ്തിയും നൈമിഷികമാണന്ന് തിരിച്ചറിയുന്നു. പക്‌ഷേ, മദറിന്റെ പ്രശസ്തിയും കര്‍മങ്ങളും മനുഷ്യമനസുകളില്‍ എക്കാലവും നിറഞ്ഞുനില്‍ക്കും. മഹാത്മാ ഗാന്ധിയെപോലെ തന്നെ ഇന്ത്യന്‍ ജനത എന്നും മനസിലേറ്റുന്ന സ്വത്താണ്, വികാരമാണ് മദര്‍ തെരേസയും. ആ ഓര്‍മകളെ എന്നേക്കും നിലനിര്‍ത്താന്‍ ആവുന്നതെല്ലാം നമുക്ക് ചെയ്യാം. കവി മനസു തുറന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ