Video Of Day

Breaking News

മന്ത്രവാദത്തിന്റെ പേരില്‍ ബലാത്സംഗം ചെയ്ത മന്ത്രവാദിയുടെ ലിംഗം യുവതി മുറിച്ചെടുത്തു

പട്‌ന: ബലാത്സംഗം ചെയ്ത മന്ത്രവാദിയുടെ ലൈഗിക അവയവം മുറിച്ചുമാറ്റി പെണ്‍കുട്ടിയുടെ പ്രതികാരം. ബീഹാറിലെ മദേപുര ജില്ലയിലാണ് ’22 ഫീമെയില്‍ കോട്ടയം’ മോഡല്‍ സംഭവം നടന്നത്. ബലാത്സംഗത്തിനിരയായി തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍ കൂടിയായ മന്ത്രവാദി മഹേന്ദ്രയുടെ വീട്ടില്‍ ചെന്നായിരുന്നു പ്രതികാരം. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരോടുളള അമിത അടുപ്പം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല