ഒരു മണിക്കൂര്‍ നീണ്ട പോരാട്ടം, പുള്ളിപ്പുലിയെ അമ്പത്താറുകാരി വെട്ടിക്കൊന്നു!
![]() |
| Add caption |
'ആദ്യം ഞാനാകെ വിറച്ചുപോയി. പിന്നെ ധൈര്യം വീണ്ടെടുത്തു പൊരുതി. ഇതെന്റെ അവസാന ദിവസമല്ലെന്നു മനസ്സിലുറപ്പിച്ചു.' അവര്‍ പറഞ്ഞു. കോടാലിയും അരിവാളും കൊണ്ട് പുലിയെ നേരിട്ട കമലയ്ക്ക് ഗുരുതര പരുക്കുണ്ട്. രുദ്രപ്രയാഗിലെ കോത്തി ഗ്രാമവാസിയായ ഇവര്‍ ശ്രീനഗര്‍ ഗര്‍വാള്‍ ബേസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കമല എല്ലാ ദിവസത്തേയും പോലെ ഞായറാഴ്ചയും പ്രാതല്‍ കഴിഞ്ഞ് കൃഷിയിടത്തില്‍ ജോലിക്കിറങ്ങി.
മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചഭക്ഷണമുണ്ടാക്കാനായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പുളളിപ്പുലി ചാടിവീണത്. മരണത്തെ മുഖാമുഖം കണ്ട കമല തന്റെ കൈയിലിരുന്ന കൈക്കോടാലിയും അരിവാളും ഉപയോഗിച്ച് സുധീരമായ ചെറുത്തുനില്‍പ്പു നടത്തി. ഒരു മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ വിജയം കമലയ്ക്കായിരുന്നു. ഇരയുടെ മാരകമായ ചെറുത്തുനില്‍പ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ പുലി അവരെ ഉപേക്ഷിച്ചു മടങ്ങി. പിന്നീട് വെട്ടേറ്റ പുലിയുടെ ശവം നാട്ടുകാരാണ് കണ്ടെത്തിയത്.
ഒരു മണിക്കൂറോളം പുലിയോട് എതിരിട്ട ശേഷം ചോരയൊലിപ്പിക്കുന്ന ശരീരവുമായി ഒരു കിലോമീറ്റര്‍ നടന്നാണ് കമല തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തെിയത്. ഇവരുടെ കൈകളില്‍ മൂന്ന് ഒടിവും ശരീരത്തില്‍ ആഴത്തിലുളള മുറിവുകളുമുണ്ട്. മുറിവുകള്‍ക്ക് നുറില്‍ കൂടുതല്‍ തുന്നലുകള്‍ വേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ