Video Of Day

Breaking News

ത്രിഷയുടെ നോ ; രജനികാന്ത് ചിത്രമായാലും 'അതിനു' ഞാനില്ലേ ...


രജനീകാന്ത് മുന്നോട്ട് വച്ച ആവശ്യത്തോട് തെന്നിന്ത്യൻ നടി ത്രിഷ നോ പറഞ്ഞതായി റിപ്പോർട്ടുകൾ. പുനീത് രാജ്കുമാറിനൊപ്പം 'പവർസ്റ്റാർ' എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ത്രിഷ രജനീകാന്തിന്രെ 'ലിങ്കാ' എന്ന ചിത്രത്തിലേക്ക് ഐറ്റം ഡാൻസ് ചെയ്യാൻ ലഭിച്ച അവസരമാണ് വേണ്ട എന്ന് വച്ചത്.
സോനാക്ഷി സിൻഹയും അനുഷ്കാ ഷെട്ടിയും മുഖ്യ വേഷത്തിലഭിനയിക്കുന്ന ചിത്രത്തിന്രെ ഷൂട്ടിംഗ് മൈസൂരിലാണ് നടക്കുന്നത്. രജനിയുടെ എല്ലാ ചിത്രങ്ങളിലും സാധാരണ ഒരു ഐറ്റം നന്പർ ഉണ്ടാകാറുള്ളതാണ്. ഇത്തവണ അതിന് പറ്റിയ അഭിനേത്രിയെ ലഭിച്ചിട്ടില്ല എന്നാണ് വിവരം.
നേരത്തെ നയൻതാര സൂപ്പർതാരത്തിനൊപ്പം ഡാൻസ് ചെയ്തിരുന്നു. അതേ സമയം ഇത്തവണ ജയം രവി നായകനാകുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കേണ്ടതിനാൽ ത്രിഷ രജനിയുടെ ഓഫർ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാൽ ഈ വാ‌ർത്തകളെല്ലാം നടി നിഷേധിച്ചു. ലിങ്കയിൽ അഭിനയിക്കാനായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.


കടപ്പാട് :കൗമുദി

അഭിപ്രായങ്ങളൊന്നുമില്ല