Video Of Day

Breaking News

സ്വാതന്ത്ര്യദിനാഘോഷവേദിയിൽ മലയാളിയുടെ ആത്മഹത്യാ ശ്രമം


കുവൈത്ത്‌സിറ്റി: സ്വാതന്ത്ര്യദിനാഘോഷവേദിയിൽ മലയാളിയുടെ ആത്മഹത്യാ ശ്രമം  . കുവൈത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ വേദിയിലായായിരുന്നു മലയാളി യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂര്‍ പുളിയുള്ളകണ്ടി പ്രഭീഷ് ആണ് ഇന്ത്യന്‍ എംബസിക്കു മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാറും എംബസ്സിയും ഇടപ്പെടുന്നില്ലെന്ന് പറഞ്ഞാണ് പ്രഭീഷ് ആത്മഹത്യക്ക് ശ്രമിച്ചത്.

തങ്ങളെ പോലുള്ളവര്‍ ഗാര്‍ഹിക മേഖലയില്‍ അടിമപ്പണി ചെയ്യുകയാണെന്ന് യുവാക്കള്‍ ആരോപിച്ചു. കൈ ഞരമ്പ് മുറിച്ച പ്രഭീഷിനെ എംബസി സെക്യൂരിറ്റിക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല