ഊരുവിലക്ക് ഭയമോ ? മുഖ്യമന്ത്രിപരാമര്‍ശം; സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച നടന്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. താന്‍ പ്രയോഗിച്ച വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി ഇപ്പോള്‍ അമേരിക്കയിലുള്ള അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കാതെ പദ്ധതി നടപ്പാക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ഖേദപ്രകടനം നടത്തണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതായി അറിഞ്ഞു. നാളെ,? രമേശ് ചെന്നിത്തലയോ,? ആര്യാടന്‍ മുഹമ്മദോ പോലുള്ളവര്‍ സുരേഷ് ഗോപി മാപ്പ് പറയണം എന്ന് ആവശ്യപ്പെടരുതെന്ന ആഗ്രഹമുള്ളതിനാലാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, സാംസ്?കാരിക വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുന്‌പോഴായിരുന്നു സുരേഷ് ഗോപി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്‌ളെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വായിച്ച് വിവരം വച്ചില്ലെങ്കില്‍ വിവരം ഉള്ളവരോട് ചോദിച്ചിട്ട് വേണം ഇത്തരം കാര്യങ്ങള്‍ പറയാനെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. മുഖ്യമന്ത്രിക്കെതിരായ ഈ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ നേതാക്കളും യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപിയുടെ പുതിയ സിനിമയായ അപ്പോത്തിക്കിരി തടസപ്പെടുത്താനും യൂത്ത് കോണ്‍ഗ്രസുകാര്‍ മുതിര്‍ന്നിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ