കാമുകിക്കൊപ്പം അവിഹിതത്തിന് ഭാര്യയെ കഴുത്തറത്ത് കൊന്നു, കുമ്പസാരിക്കണമെന്ന് പ്രതി
ഇരിട്ടി:കച്ചേരിക്കടവില്‍ ഭാര്യ ലിസ്സമ്മയെ വെട്ടിക്കൊല്ലാന്‍ ഭര്‍ത്താവ് കുട്ടിച്ചനെ പ്രേരിപ്പിച്ചത് നാട്ടുകാരിയും കാമുകിയുമായ സ്‌ത്രീയോടൊത്ത് ജീവിക്കാനുള്ള ആഗ്രഹം. പ്രദേശത്തെ നല്ല സാമ്പത്തിക ചുറ്റുപാടുള്ള കാര്‍ഷിക കുംടുംബമായിരുന്നു കുട്ടിച്ചന്റേത്. ഭാര്യ കോട്ടയം, വാഴൂര്‍- മണക്കാട്ട് കുടുംബാഗമായ ലിസ്സമ്മയെ കുറിച്ച് നാട്ടുകാര്‍ക്കും കുംടുംബക്കാര്‍ക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. രണ്ടു മക്കളില്‍ മൂത്തമകള്‍ റോസ്‌മിന്‍ ദുബായില്‍ നെഴ്‌സാണ്. രണ്ടാമത്തെ മകന്‍ റോബിന്‍ കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ത്ഥിയുമാണ്. കുട്ടിച്ചനും ഭാര്യയും കുട്ടിച്ചന്റെ മാതൃ സഹോദരി അവിവാഹിതയായ അന്നമ്മ എന്ന കുഞ്ഞമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
തന്റെ വീട്ടില്‍ ഇടയ്‌ക്കിടയ്‌ക്ക് ജോലിക്കായി എത്തിയിരുന്ന സ്‌ത്രീയുമായി ജെയിംസിന് വഴിവിട്ട ബന്ധം ഉടലെടുത്തതോടെയാണ് ഭാര്യ ലിസ്സമ്മയും കുട്ടിച്ചനും മാനസികമായി അകന്നത്. സ്‌ത്രീയുമായി ജെയിംസിന്റെ അവിഹിത ബന്ധം സംബന്ധിച്ച് നിരവധി തവണ കുടുംബക്കാരും നാട്ടുകാരും മധ്യസ്‌ഥ ചര്‍ച്ച നടത്തി കുടുംബ വഴക്കിന് ശമനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അന്യ സ്‌ത്രീകളുമായുള്ള കുട്ടിച്ചന്റെ വഴി വിട്ട ജീവിതം ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുന്നതില്‍ കുട്ടിച്ചനെ കെണ്ടെത്തിക്കുകയായിരുന്നു. ലിസ്സമ്മ കൂടി ഭാരവാഹിയായ കുടുംബശ്രീ വഴി ശേഖരിക്കുന്ന പണത്തില്‍ നിന്നും കാര്‍ഷിക വരുമാനത്തില്‍ നിന്നും പണം കുട്ടിച്ചന്‍ കാമുകിക്ക് നല്‍കുന്നതും അന്യ സ്‌ത്രീയുമായുള്ള കുട്ടിച്ചന്റെ ബന്ധം ലിസ്സമ്മ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്‌തതോടെ ലിസ്സമ്മയോട് ജയിംസിന് വൈരാഗ്യം കൂടുകയായിരുന്നു. ഭാര്യയെ ഒഴിവാക്കി കാമുകിക്കൊപ്പം ജീവിക്കാന്‍ കുട്ടിച്ചന്‍ സ്വയം തീരുമാനിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്യുകയും ജീവിത യാത്രയില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന ഭാര്യ ലിസ്സമ്മയെ അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിലേക്കും കുട്ടിച്ചനെ എത്തിച്ചത്.
ഭാര്യയുടെ മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കാനായി കൊണ്ടു വരുന്ന വഴിയില്‍ ഇരിട്ടി പോലീസ് സേ്‌റ്റഷന് സമീപം ആബുലന്‍സ് നിര്‍ത്തി ഭാര്യയുടെ മൃതദേഹം കാണാന്‍ ആഗ്രഹമുണ്ടോ എന്ന് പോലീസ് ഉദ്ദ്യോഗസ്‌ഥര്‍ ചോദിച്ചപ്പോള്‍ താല്‍പ്പര്യമില്ലെന്നു കുട്ടിച്ചന്‍ പറഞ്ഞു. എന്നാല്‍ ജെയിംസിന് ഭാര്യയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തങ്ങള്‍ കൊണ്ടുവിടാം എന്നു പറഞ്ഞ പോലീസ് ഉദ്ദ്യോഗസ്‌ഥരോട് കൈകൂപ്പി നിര്‍വ്വികാരതയോടെ കുട്ടിച്ചന്‍ ആവശ്യപ്പെട്ടത്. തനിക്ക് എവിടെയും പോകേണ്ടെന്നും എനിക്ക് കുമ്പസാരിക്കണമെന്നുമായിരുന്നു. പിന്നീട് ജെയിംസ് തന്നെ എല്ലാം പോലീസിനോട് തുറന്നു പറയുകയായിരുന്നു. കാമുകിക്കൊപ്പം ജീവിക്കാനുള്ള ആഗ്രഹവും കാമുകിയെ ചൊല്ലി ഭാര്യയുടെ നിരന്തരമായ വഴക്കുമായിരുന്നു ലിസ്സമ്മയെ ഇല്ലാതാക്കാന്‍ കുട്ടിച്ചനെ പ്രേരിപ്പിച്ചത്.
കൊല നടത്തി 24 മണിക്കൂറിനകം തന്നെ കൊലപാതകിയെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും ഡി.വൈ.എസ്.പി പി. സുകുമാരനും സി.ഐ. വി.വി മനോജും പറഞ്ഞു. കാമുകിയായ സ്‌ത്രിയെ ഉടന്‍ തന്നെ കസ്‌റ്റഡിയില്‍ എടുക്കുമെന്നും പോലീസ് അറിയിച്ചു. കരിക്കോട്ടക്കരി എസ്.ഐ. ഉണ്ണികൃഷ്‌ണന്‍, ഇരിട്ടി എസ്. ഐ. ജെ. ഇ. ജയന്‍, എസ്. ഐ. രമേഷ് ബാബു, മാത്യു ജേക്കബ്, എസ്. പി സ്‌ക്വാഡ് അംഗങ്ങളായ റാഫി അഹമ്മദ്, റെജി സ്‌കറിയ, ബെന്നി. പി. ജെ, വിനോദ് കുമാര്‍ എന്നിവരും അനേ്വഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്‌റ്റ് ചെയ്യൂ