പാരിസ് ഹില്‍ട്ടന്റെ നാലു രാത്രികള്‍ക്ക് കിട്ടിയത് 16.2 കോടി
വെറും നാലു രാത്രിയിലെ പണി ചെയ്യാന്‍ ഹോളിവുഡ് താരവും പാട്ടുകാരിയും ഗ്‌ളാമര്‍ താരവുമായ പാരിസ് ഹില്‍ട്ടണ് കിട്ടിയത് 27,00,000 ഡോളര്‍. സ്പെയിനിലെ ഒരു ക്ലബ്ബിന്റെ പരിപാടിയില്‍ ഡാന്‍സ് ജോക്കിയായി പങ്കെടുക്കുന്നതിനാണ് പാരിസിന് വന്‍ തുക കിട്ടിയത്. ക്ലബ്ബ് ഒരു മാസം നടത്തുന്ന പാര്‍ട്ടിയില്‍ നാലു ബുധനാഴ്ച രണ്ടു മണിക്കൂര്‍ വീതം ഡാന്‍സ് ചെയ്യുന്നതിനാണ് ഈ തുക കിട്ടുന്നത്.
സ്‌പെയിനിലെ ഇബീസയിലെ ഒരു ഹോട്ടലില്‍ അതിഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മുന്നിലായിരുന്നു പ്രകടനം. ഇബിസയിലെ വന്‍കിട ക്‌ളബ്ബുകള്‍ നടത്തുന്ന ഒരു മാസത്തെ ആഡംബര പാര്‍ട്ടിയില്‍ എല്ലാ ബുധനാഴ്‌ചകളിലും രാത്രി രണ്ടു മണിക്കൂറുകള്‍ പാരിസ് ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ പടിയെന്നോണമാണ് കഴിഞ്ഞ ബുധനാഴ്‌ച പരിപാടി നടന്നത്.
അതേസമയം ബിയോണ്‍സ് നോവല്‍സിന്റെ പാട്ടുകള്‍ ഏറെയിഷ്‌ടപ്പെടുന്ന പാരീസ് സ്വന്തം പാട്ടുകള്‍ ഉപയോഗിക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.
ഒരു മാസത്തെ പരിപാടിയില്‍ നാലു ബുധനാഴ്‌ചകളില്‍ താരം ഡി ജെയാകും. ഇതിനായി ബാലറിക് ദ്വീപുകളിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ താരം ഒരു മാസത്തോളം ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ പ്രകടനം പ്രേക്ഷകര്‍ക്ക് നന്നായി ബോധിച്ചു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ