Video Of Day

Breaking News

ഒരു മന്ത്രിയും ഈ അമ്മയെ ആശ്വസിപ്പിക്കാന്‍ എത്തിയില്ല, സുരേഷ് ഗോപി എത്തി

ആലപ്പുഴ: ഏക മകന്റെ വേര്‍പാടിന്റെ തീരാ വേദനക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറായ ശ്രീദേവിയെ ആശ്വസിപ്പിക്കാന്‍ ചലച്ചിത്രതാരം സുരേഷ്‌ ഗോപിയെത്തി. ആലപ്പുഴ പൂന്തോപ്പ്‌ വാര്‍ഡില്‍ അമ്പാട്ടുമഠം വീട്ടില്‍ പരേതനായ അജിത്‌കുമാറിന്റെയും ശ്രീദേവിയുടേയും മകന്‍ അനന്തകൃഷ്‌ണന്‍ (19) വാഹനാപകടത്തെ തുടര്‍ന്ന്‌ കഴിഞ്ഞദിവസം എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയ്‌ക്കിടെ മരിച്ചിരുന്നു.

നായ വട്ടംചാടിയതിനെ തുടര്‍ന്ന്‌ ഉണ്ണി യാത്ര ചെയ്‌ത ബൈക്ക്‌ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട്‌ സമീപത്തെ പോസ്‌റ്റിലിടിച്ചായിരുന്നു അപകടം. ഉണ്ണിയുടെ കരളും വൃക്കകളും ദാനം ചെയ്യാന്‍ ഈ സന്ദര്‍ഭത്തിലും മാതാവ്‌ ശ്രീദേവി സന്നദ്ധയായിരുന്നു. പത്ര വാര്‍ത്തയറിഞ്ഞാണ്‌ സുരേഷ്‌ ഗോപി ഇന്നലെ രാവിലെ ഇവിടെയെത്തിയത്‌.

നെഞ്ചുപിളര്‍ക്കുന്ന വേദനക്കിടയിലും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ശ്രീദേവി സന്നദ്ധയായത്‌ പ്രശംസനീയമാണെന്നു അദ്ദേഹം പറഞ്ഞു. ഇതിന്‌ തയാറായ ശ്രീദേവിയെ അദ്ദേഹം ആശ്വസിപ്പിച്ചു. ഇനി ഒരു അമ്മയ്‌ക്കും ഇങ്ങനെയൊരു ദുര്‍വിധി ഉണ്ടാകരുതെന്ന്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല