തൊണ്ണൂറ്റിയാറുകാരിയെ കാലിത്തൊഴുത്തില്‍ ചങ്ങലക്കിട്ടു; കേരളമേ ലജ്ജിക്കുക
മാവേലിക്കര: തൊണ്ണൂറ്റിയാറുകാരിയായ മാതാവിനെ തൊഴുത്തിനോട് ചേര്‍ന്ന് ചങ്ങലയില്‍ പൂട്ടിയിട്ട നിലയില്‍. തെക്കേക്കര ഒന്നാംവാര്‍ഡ് പോനകം ലാല്‍ഭവനത്തില്‍ നളിനാക്ഷിയെയാണ് ചങ്ങലയില്‍ പൂട്ടിയിട്ടിരിക്കുന്നത്. കിണറ്റിലും ചാണകക്കുഴിയിലും ചാടാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് ഇവരെ പൂട്ടിയിട്ടിരിക്കുന്നത്. ഒരു മകനും മൂന്നു പെണ്‍മക്കളുമുള്ള വയോധിക മകനോടൊപ്പമാണ് കഴിയുന്നത്. വീടിന് പിന്നിലായി സ്‌ഥാപിച്ചിരിക്കുന്ന തൊഴുത്തിനോട് ചേര്‍ന്ന് കട്ടിലിന്റെ കാലില്‍ ചങ്ങല കൊണ്ടു പൂട്ടിയ ശേഷം കൈകള്‍ ബന്ധിച്ച നിലയില്‍ അര്‍ധനഗ്നനയായാണ് ഇവരെ കാണാന്‍ കഴിഞ്ഞത്.
സംഭവമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ കൈയിലെ കെട്ട് അഴിച്ചുമാറ്റി. കട്ടലില്‍ പൂട്ടിയ ഇവരെ കട്ടിലില്‍ നിന്ന് വീണ്
നിലത്ത് കിടക്കുന്ന അവസ്‌ഥയിലാണ് കണ്ടെത്തിയത്. ചങ്ങലയിട്ട കാലിന് മുറിവും സംഭവിച്ചിട്ടുണ്ട്. തൊഴുത്തിന് പിന്നില്‍ ചാണകക്കുഴിയും വെള്ളക്കെട്ടും ദുര്‍ഗന്ധം വമിക്കുന്ന അവസ്‌ഥയിലാണ്.
പശു വളര്‍ത്തല്‍ നടത്തുന്ന മകനും ഭാര്യയും മൃഗങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന പോലും മാതാവിന് നല്‍കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ വൃദ്ധയോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പരിചയമില്ലാത്തവരോട് അമ്മ സംസാരിക്കാറില്ലെന്ന് പറഞ്ഞ് മരുമകള്‍ ആക്രോശിച്ചു. ഞങ്ങള്‍ കാര്യമായി നോക്കുന്നുണ്ടെന്നും ഭക്ഷണവും മറ്റും യഥാസമയം നല്‍കുന്നുണ്ടെന്നും പറഞ്ഞെങ്കിലും തീരെ അവശതയിലാണ് മാതാവ്. വളരെ നാളുകളായി ഇവര്‍ ചങ്ങലയില്‍ തന്നെയാണ് കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ