ബോളിവുഡും എയ്ഡ്സ് ഭീതിയിലോ, നടിയുടെ നിര്‍ദ്ദേശം വിവാദത്തിലേക്ക്
മുംബൈ: പോണ്‍ സ്‌റ്റാര്‍ ഇമേജില്‍ നിന്ന് തിരക്കേറിയ ബോളിവുഡ് നടിയായി മാറിയ സണ്ണി ലിയോണിന്റെ ഡേറ്റ് ലഭിക്കാന്‍ ഇനി കടമ്പകളേറെ. തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങള്‍ ഇനി മുതല്‍ എച്ച്‌ഐവി പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സണ്ണി ലിയോണ്‍. താരത്തിന്റെ ഈ നിബന്ധനയാണ് ഇപ്പോള്‍ സംവിധായകരെയും നിര്‍മ്മാതാക്കളെയും വട്ടം കറക്കുന്നത്.
ബോളിവുഡ് ചിത്രങ്ങളില്‍ ധാരാളം ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കണമെങ്കില്‍ സഹതാരങ്ങള്‍ക്ക് എയിഡ്‌സില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സണ്ണിയുടെ നിബന്ധന. സുരക്ഷ മൂന്‍നിര്‍ത്തിയാണ് താന്‍ എയിഡ്‌സ് പരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്ന് സണ്ണി ലിയോണ്‍ പറഞ്ഞതായാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
സണ്ണി ലിയോണ്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജിസം 2 എന്ന ചിത്രത്തിലും സഹതാരങ്ങളുടെ എയിഡ്‌സ് പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ജിസം 2-ലെ സഹതാരങ്ങളായ രണ്‍ദീപ് ഹൂഡ, അരുണോദയ് സിങ് എന്നിവരോടാണ് സണ്ണി ലിയോണ്‍ എയിഡ്‌സ് പരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഏതായാലും സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങളിലെ സഹതാരങ്ങള്‍ പരിശോധനാ റിപ്പോര്‍ട്ട് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണെന്നാണ് ബോളിവുഡിലെ അണിയറ സംസാരം. അതേസമയം സണ്ണി ലിയോണിന്റെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ഡാനിയല്‍ വെബ്ബര്‍ ആരോപണം നിഷേധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ