Video Of Day

Breaking News

വൃക്കയ്ക്കും മതമുണ്ട്! അനുഭവം പാഠമാക്കി ലേഖ നമ്പൂതിരി, ഇത് സത്യാമാകാതിരിക്കട്ടെ..

ഈ വാര്‍ത്ത ജനഭൂമി പത്രത്തില്‍ വന്നതാണ്. വാര്‍ത്ത ശരിയാണെങ്കില്‍ അതീവ വിഷമവും ദുഃഖവും രേഖപ്പെടുത്തുന്നു, അങ്ങിനെ സംഭവിക്കാതിരിക്കട്ടെ, സ്നേഹവും സന്തോഷവും നിലനില്‍ക്കട്ടെ....

ആലപ്പുഴ: ലക്ഷങ്ങളുടെ മോഹനവാഗ്ദാനങ്ങളില്‍ പതറാതെ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ചങ്കൂറ്റത്തോടെ ലംഘിച്ച് യുവാവിന് വൃക്കദാനം ചെയ്ത യുവതിക്ക് ലഭിച്ചത് മതത്തിന്റെ പേരിലുള്ള അവഹേളനം മാത്രം.

മാവേലിക്കര തട്ടാരമ്പലം കാട്ടുവള്ളി വീട്ടില്‍ സാജന്റെ ഭാര്യ ലേഖ എം.നമ്പൂതിരി (31)ക്കാണ് ഈ ദുരവസ്ഥ. നമ്പൂതിരി യുവതിയുടെ വൃക്ക വാങ്ങി സ്വന്തം ജീവന്‍ രക്ഷിച്ച മുസ്‌ലിം യുവാവ് ഒടുവില്‍ മതത്തിന്റെ പേരില്‍ തന്നെ അവഹേളിച്ചതായും മോശമായി സംസാരിച്ചതായും ലേഖ പറഞ്ഞു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ലേഖയും കുടുംബവും വാടകവീട്ടിലാണ് കഴിയുന്നത്. ഈ പരിസ്ഥിതിയിലും സ്വന്തം വൃക്ക പാവപ്പെട്ട കുടുംബത്തിലെ യുവാവിന് സൗജന്യമായി നല്‍കാന്‍ ലേഖ തയാറായി.

വൃക്ക നല്‍കുമെന്ന് അറിഞ്ഞ് 15 ലക്ഷം രൂപ വരെ മറ്റുചിലര്‍ വാഗ്ദാനം ചെയ്‌തെങ്കിലും പ്രലോഭനങ്ങളില്‍ പതറാതെ ഒരു രൂപ പോലും വാങ്ങാതെ പട്ടാമ്പി സ്വദേശിയായ ഷാഫി നവാസി (35)ന് 2012 നവംബറില്‍ വൃക്ക ദാനം ചെയ്തു. മാധ്യമങ്ങളില്‍ ഈ സംഭവം അന്ന് വാര്‍ത്തയായില്ല. അടുത്ത ദിവസങ്ങളിലാണ് ചില പത്രങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നത്. സംഭവം പുറംലോകം അറിഞ്ഞതോടെ വൃക്കദാനത്തിലൂടെ പുനര്‍ജീവന്‍ ലഭിച്ച യുവാവിന്റെയും കുടുംബത്തിന്റെയും മതബോധം ഉണര്‍ന്നു.

നമ്പൂതിരി യുവതിയുടെ വൃക്കയാണ് തന്റെ ശരീരത്തിലുള്ളതെന്ന് അറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും മതസംഘടനകളില്‍പ്പെട്ടവരും വിമര്‍ശിക്കുന്നതായി വൃക്ക ലഭിച്ച യുവാവ് പറഞ്ഞെന്നും ഇതിന്റെ പേരില്‍ തന്നോട് മോശമായി സംസാരിച്ചെന്നും ലേഖ പറഞ്ഞു. നമ്പൂതിരി സ്ത്രീയുടെ വൃക്ക വാങ്ങി ജീവന്‍ നിലനിര്‍ത്തിയതില്‍ യാതൊരു കുഴപ്പവും കണാതിരുന്നവര്‍ സംഭവം പുറത്തറിഞ്ഞപ്പോള്‍ യാതൊരു പ്രതിഫലവും വാങ്ങാതെ വൃക്ക ദാനംചെയ്ത യുവതിയെ തള്ളിപ്പറയുന്ന സ്ഥിതിവിശേഷമാണുള്ളത്.

ഭര്‍ത്താവ് സാജന്‍ രോഗബാധിതനായതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്ന് ലേഖ പറഞ്ഞു. പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളാണുള്ളത്. പണവും മതവുമല്ല മനുഷ്യത്വമാണ് വലുതെന്ന് സമൂഹത്തെ പഠിപ്പിച്ച ലേഖയും കുടുംബവും ഉറച്ച ആര്‍എസ്എസ് അനുഭാവികളാണ്. രണ്ട് മക്കളും ആര്‍എസ്എസ് ശാഖയില്‍ പോകുന്നുമുണ്ട്.

ലേഖയ്ക്കും കുടുംബത്തിനും വീടും സ്ഥലവും വാങ്ങി നല്‍കുന്നതിനായി ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. ഇതിനായി ഹരിപ്പാട് എസ്ബിടി ശാഖയില്‍ ലേഖയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 67286750448. ഐഎഫ്‌സി കോഡ്: 0000440. മനുഷ്യത്വത്തിന്റെ ഉറവ വറ്റാത്തവര്‍ സഹായിക്കുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളതെന്ന് പ്രസിഡന്റ് എം. ജയമോഹനനും ട്രഷറര്‍ സുനില്‍കുമാര്‍ കൈമളും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല