പാവം മക്കള്‍, പിതാവിനൊപ്പം കളിക്കളത്തില്‍ നിന്ന് മരണത്തിലേക്ക് നടന്നു
കാക്കനാട്: ഫ്ലറ്റിന് മുകളിലത്തെ നിലയില്‍ കളിച്ചു കൊണ്ടിരുന്ന ഇരട്ടക്കുട്ടികളെ പിതാവ് കൂട്ടിക്കൊണ്ടു പോയത് മരണത്തിലേക്ക്. സജോ-ദീപ്തി ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ അലക്‌സിന്റെയും ആല്‍ഫ്രഡിന്റെയും മുഖം അടുത്ത ഫ്ലറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് മറക്കാന്‍ കഴിയുന്നില്ല. കുസൃതിക്കുട്ടികളായ ഇരട്ടകള്‍ അയല്‍വാസികള്‍ക്ക് അത്രയും പ്രിയപ്പെട്ടവരായിരുന്നു.
വാഴക്കാല ചെമ്പുമുക്കിലെ ട്രാന്‍ക്വില്‍ ഫ്‌ലാറ്റിലെ ഏറ്റവും മുകളിലത്തെ നിലയില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഇവരെ അച്ഛന്‍ നിര്‍ബന്ധിച്ച് മുറിയിലേക്ക് കൂട്ടി ക്കൊണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂട്ടുകാരെ വിട്ടുപിരിയാന്‍ കുരുന്നുകള്‍ സമ്മതിച്ചില്ല. അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇരുവരും മുറിയിലേക്ക് പോയതെന്ന് മറ്റു കുട്ടികള്‍ ഓര്‍ക്കുന്നു.
തിങ്കളാഴ്ച മാതാപിതാക്കള്‍ക്കൊപ്പം തേക്കടിയില്‍ നിന്ന് ഉല്ലാസയാത്ര കഴിഞ്ഞ കുട്ടികള്‍ക്ക് രണ്ടു ദിവസവും അവധിയായിരുന്നു. സാമ്പത്തിക പ്രയാസങ്ങളിലെ നടുക്കയത്തില്‍ അകപ്പെട്ട ദമ്പതിമാര്‍ കുട്ടികളെയും മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കുട്ടികളെ പോലെ തന്നെ സജോയും ദീപ്തിയും അയല്‍വാസികള്‍ക്ക് പ്രിയപ്പെട്ടവരാണ്. അവരെ അവസാന ദിവസം കണ്ടപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്ത ദമ്പതിമാര്‍ ഈ കടുംകൈ ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും വിച്ചാരിച്ചില്ലെന്ന് ഫ്‌ലാറ്റിലെ ജോലിക്കാരികളായ ഉഷയും ശാലിനിയും പറയുന്നു. വീട്ടുജോലി ചെയ്തിരുന്ന സ്ത്രീക്ക് ഈ മാസം നേരത്തെ ശമ്പളം നല്‍കിയ ശേഷമായിരുന്നു ഇവരുടെ യാത്ര.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ