സ്വന്തം കടം വീട്ടാന്‍ ടിക്കറ്റ് വെച്ച് പ്രസവം കാണിക്കുമെന്ന് ബ്രിട്ടീഷ് മോഡല്‍
ലണ്ടന്‍: ടിക്കറ്റെടുത്താല്‍ പ്രസവം ലൈവായി കാണാം. പ്രശസ്ത ബ്രിട്ടീഷ് മോഡലായ ജോസെ കണ്ണിംഗ്ഹാമാണ് ഇതിനുള്ള അവസരമൊരുക്കുന്നത്. 10,000 പൗണ്ട് വീതമുള്ള രണ്ട് ടിക്കറ്റ് സ്വന്തമാക്കുന്നവര്‍ക്ക് പ്രസവം കാണുന്നതിനൊപ്പം ചിത്രീകരിക്കുകയുമാവാം. 5,000 പൗണ്ട് മാത്രം വിലയുള്ള ടിക്കറ്റ് സ്വന്തമാക്കിയാല്‍ പ്രസവം കാണാനുള്ള അവസരം മാത്രമായിരിക്കും ലഭിക്കുക. ഇതുവരെ ചിത്രീകരണത്തിന് അവസരം ലഭിക്കുന്ന 4 ടിക്കറ്റുകള്‍ വിറ്റുപോയി. ഇതില്‍ മൂന്നെണ്ണം വാങ്ങിയത് മാധ്യമപ്രവര്‍ത്തകരാണ്. ഒരെണ്ണം ഒരു ആരാധകനും.
അടുത്തിടെ ജോസെ മാറിടവലിപ്പം കൂടാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയയായിരുന്നു. അതോടെ കടക്കാരിയുമായി. കടം വീട്ടാന്‍വേറെ വഴിയില്ലെന്ന് കണ്ടതോടെയാണ് പ്രസവം വില്‍ക്കാന്‍തീരുമാനിച്ചത്. ടിക്കറ്റ് വിറ്റുകിട്ടുന്ന പണം കൊണ്ട് അതിനുസാധിക്കമെന്നാണ് ജോസെയുടെ ഉറച്ച വിശ്വാസം.
നേരത്തെ,? തന്റെ അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്ന് ജോസെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ഉപേക്ഷിച്ചു പ്രസവം ടിക്കറ്റു വച്ച് കാണിക്കാന്‍തീരുമാനിച്ചതോടെ എതിര്‍പ്പുമായി നിരവധിപേര്‍ എത്തി. 27,000 ആളുകളാണ് ജോസെയെ ട്വിറ്ററില്‍ പിന്തുടരുന്നത്. വിമര്‍ശന കൂരമ്പുകളാണ് ഇവര്‍ ജോസെയ്ക്ക് നേരെ തൊടുക്കുന്നത്. പക്ഷേ ഇതൊക്കെ എത്രകണ്ടതാ എന്ന മനോഭാവമാണ് അവര്‍ക്ക്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ