Video Of Day

Breaking News

സുധീരന്‍ ധീരന്‍ തന്നെ, കള്ളുകാരെന്ന് പേരുദോഷം വീഴാതിരിക്കാന്‍ മന്ത്രിമാര്‍ ഏറ്റുവിളിച്ചു

തിരുവനന്തപുരം: ഇനി മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം മദ്യം വിളന്പിയാല്‍ മതിയെന്ന് തീരുമാനിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വരും. നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകളും തുറക്കില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകളും അടയ്ക്കും. ഞായറാഴ്ച െ്രെഡ ഡേ ആക്കാനും ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ഇതോടെ 52 ദിവസങ്ങള്‍ കൂടി െ്രെഡഡേ ആകും.

ബിവറേജസ് കോര്‍പ്പറേഷന്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങില്ല. നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍ പത്തു ശതമാനം വീതം കുറയ്ക്കും. മദ്യം സാമൂഹിക വിപത്താണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വീര്യം കൂടിയ മദ്യത്തിന്റെ വില്‍പന കുറയ്ക്കും. കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. മദ്യരഹിത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഈ തീരുമാനങ്ങള്‍ ഐകകണ്‌ഠേന എടുത്തതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ തീരുമാനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എംസുധീരനും തൃപ്തി രേഖപ്പെടുത്തി. ജനവികാരം,? ജനനന്മ,? നാടിന്റെ വികാരം എന്നിവ മുന്നില്‍ കണ്ടുള്ള തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സഹായിച്ച യു.ഡി.എഫിലെ കക്ഷികള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല