Video Of Day

Breaking News

വ്യഭിചാരക്കുറ്റം: സിറിയയില്‍ യുവതിയെ കല്ലെറിഞ്ഞ് കൊന്നു; പുരുഷനെ വെറുതെ വിട്ടു ?

ശിലായുഗത്തില്‍ നിന്നും ലോഹയുഗത്തിലേക്കും അവിടുന്ന് ഇലക്‌ട്രോണിക്സ് യുഗത്തിലേക്കും തുടര്‍ന്ന് ഈ സൈബര്‍യുഗത്തിലേക്കും മനുഷ്യന്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ പരിണാമത്തിനിടയില്‍ മനുഷ്യന്‍ കൂടുതല്‍ സംസ്കൃതനാവുന്നു വെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ചിലരെങ്കിലും പഴയ കാട്ടുനീതിയിലേക്ക് തിരിച്ച്‌ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിറിയയില്‍ വ്യഭിചാരക്കുറ്റമാരോപിച്ച്‌ ഒരു യുവതിയെ പരസ്യമായി കല്ലെറിഞ്ഞ് കൊന്നിരിക്കുകയാണ്. കുറ്റം ചെയ്തുപോവുകയെന്നത് മനുഷ്യസഹജമാണ്.

അതിന് ശിക്ഷവേണമെന്നുള്ളതും ന്യായം തന്നെയാണ്. എന്നാല്‍ ശിക്ഷവിധിക്കുന്ന വേളയിലും അല്‍പം മനുഷ്യത്വം വേണ്ടെന്നാണോ ഇതിന് പുറകിലുള്ളവര്‍ ഉദ്ഘോഷിക്കുന്നതെന്ന് തോന്നിപ്പോകുന്നു. അത്രയ്ക്ക് ക്രൂരമായ ചിത്രങ്ങളാണ് ഈ ശിക്ഷാവിധിയുടേതായി പുറത്ത് വന്നിരിക്കുന്നത്. ഒരു മുനിസിപ്പല്‍ ഗാര്‍ഡനില്‍ പൊതുജനത്തിന് മുന്നില്‍ വച്ചാണ് ഈ യുവതിയെ കല്ലെറിഞ്ഞ് കൊന്നിരിക്കുന്നത്. അതിന് മുമ്ബ് ഒരു പുരോഹിതന്‍ കുറ്റപത്രം വായിക്കുന്നത് കാണാം. തുടര്‍ന്ന് ഒരു ട്രക്ക് വന്ന് നില്‍ക്കുകയും അതില്‍ നിന്നും ഒരു

ലോഡ് കല്ലുകള്‍ അവിടെ ഇറക്കുകയും ചെയ്തു. ശിരസ്സ് കറുത്ത തുണികൊണ്ട് മറച്ച സ്ത്രീയുടെ അരയ്ക്ക് കീഴോട്ടുള്ള ഭാഗം ജിഹാദികള്‍ മണ്ണില്‍ കുഴിച്ചിട്ടത് കാണാമായിരുന്നു. കല്ലേറിനിടയില്‍ സ്ത്രീ ഓടിപ്പോവാതിരിക്കാനാവാം ഈ കടുംകൈ. തുടര്‍ന്ന് ചുറ്റും കൂടി നില്‍ക്കുന്ന പ്രദേശവാസികളോട് കല്ലെറിയാന്‍ ആഹ്വാനം നല്‍കുകയായിരുന്നു. എന്നാല്‍ വിദേശത്ത് നിന്നും ഇവിടേക്കെത്തിയ ജിഹാദികള്‍ തന്നെയാണ് കല്ലെറിഞ്ഞ് കൊന്നത്. വടക്കന്‍ സിറിയന്‍ നഗരത്തിലാണ് മനുഷ്യന് നിരക്കാത്ത ഈ കാടന്‍ ശിക്ഷാവിധി നടപ്പിലാക്കിയത്.

ഇസ്ളാമിക് സ്റേറ്റ് ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ റാഖയിലെ ഫുട്ബോള്‍ സ്റേഡിയത്തിനടുത്ത് വച്ചാണ് ഈ ശിക്ഷാവിധി നടപ്പിലാക്കിയതെന്നാണ് ഈ തീവ്രവാദഗ്രൂപ്പുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ പറയുന്നത്. ജൂലൈ 18 അരങ്ങേറിയ ഈ കല്ലെറിഞ്ഞ് കൊല്ലല്‍ 24 മണിക്കൂറിന് ശേഷം നടക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു. ഇതിന് ഒരു ദിവസം മുമ്ബ് 26 വയസ്സുള്ള ഷംസേ അബ്ദുള്ള എന്ന യുവതിയെയും ഇതേരീതിയില്‍ കൊന്നിരുന്നു. ജിഹാദികളുടെ ശക്തികേന്ദ്രമായ താബ്കയ്ക്കടുത്തായിരുന്നു ഈ സംഭവം നടന്നത്. വിവാഹേതര ബന്ധമാരോപിച്ചാണ് ഇവരെയും കൊന്നതെന്ന് അസോസിയേററഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങള്‍ പിടിച്ചെടുത്ത സിറിയന്‍ പ്രദേശങ്ങളില്‍ തീവ്രമായ ഇസ്ളാമികനിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഇത്തരം കാടന്‍ ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നത്. മോഷ്ടാക്കളുടെ കൈവെട്ടുന്നത് പോലുള്ള ശിക്ഷാവിധികളും ഇവിടെ നടപ്പിലാക്കിവരുന്നു. റമദാന്‍ മാസത്തില്‍ വ്രതമെടുക്കാതിരുന്ന 14 കാരനെ വേനല്‍ക്കാലത്ത് കൊടുംചൂടില്‍ മണിക്കൂറുകളോളം നിര്‍ത്തിച്ച ശിക്ഷാവിധിയും ഇവര്‍ അടുത്തിടെ നടപ്പിലാക്കിയിരുന്നു. ജിഹാദികള്‍ കഴിഞ്ഞമാസം നടപ്പിലാക്കിയ ഈ കാടന്‍ കൊലപാതകത്തിന്റെ വാര്‍ത്തകള്‍ അപ്പോള്‍ വേണ്ടത്ര പ്രചാരം നേടിയിരുന്നില്ല. എന്നാല്‍ ഇതിനെസംബന്ധിച്ച രണ്ട് ചിത്രങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് ഈ സംഭവം ലോകത്തിന്റെ ശ്രദ്ധിയിലേക്ക് വന്നത്. അസോസിയേറ്റഡ് പ്രസിന്റെ ഒരു റിപ്പോര്‍ട്ടിനൊപ്പം ഈ ഫോട്ടോയുണ്ട്. പുതിയതായി ഉണ്ടാക്കിയ ഒരു ട്വിറ്റര്‍ അക്കൌണ്ടില്‍ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോസ്റ് ചെയ്യുകയായിരുന്നു.
നിരവധി ആളുകള്‍ ഒരു മൈതാനത്ത് കൂടി നില്‍ക്കുന്നതിന്റെയും ഒരു പുരോഹിതന്‍

ലൌഡ്സ്പീക്കറിലൂടെ കുറ്റപത്രം വായിക്കുന്നതിന്റെയും താടിക്കാരായ ജിഹാദികള്‍ ഓട്ടോമാറ്റിക് റൈഫിളുകളുമായി അവിടെ നില്‍ക്കുന്നതും ചിലര്‍ കല്ലുകള്‍ പെറുക്കുന്നതിന്റെയും ചിത്രങ്ങളാണ് ട്വിറ്ററിലുള്ളത്. എന്നാല്‍ ഈ അക്കൌണ്ട് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. വിദേശികളായ ജിഹാദികള്‍ ഇവിടെ വന്ന് ഈ കാടന്‍ ശിക്ഷാവിധി നടപ്പിലാക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് ദേഷ്യമുണ്ടായിരുന്നതായി ഇതിന് സാക്ഷിയായ ആക്ടിവിസ്റ് അബു ഇബ്രാഹിം റഖ് വി അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.
കടപ്പാട്: മറുനാടന്‍

അഭിപ്രായങ്ങളൊന്നുമില്ല