Video Of Day

Breaking News

റിമി ടോമിയെ പൊക്കിയ പോലെ പോലീസുകാരിയെയും; ഷാരൂഖ് വിവാദത്തില്‍

കോല്‍ക്കത്ത: ചാനല്‍ അവാര്‍ഡ് നിശയ്‌ക്കെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഗായിക റിമി ടോമിശയ എടുത്തുയര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാണ കോല്‍ക്കത്തിയില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ സമാനമായ രീതിയില്‍ എടുത്തു പൊക്കി നൃത്തം ചവിട്ടിയ ഷാരൂഖ് ഖാന്‍ വിവാദത്തില്‍ അകപ്പെട്ടു. യൂണിഫോമിട്ട വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ഡ്യൂട്ടിക്കിടെ എടുത്തുയര്‍ത്തിയതിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം രംഗത്തുവന്നിരിക്കുകയാണ്.

സബ് ഇന്‍സ്‌പെക്ടര്‍ സമ്പ ഹല്‍ദാറിനെയാണ് ഷാരൂഖ് ഇക്കുറി കൈകളില്‍ കോരിയെടുത്ത് നൃത്തം വച്ചത്. ഷാരൂഖിന്റെ "ജബ് തക് ഹേ ജാന്‍'  എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമായിരുന്നു നൃത്തം. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത പോലീസിന്റെ വാര്‍ഷിക സാംസ്കാരിക പരിപാടിയായ 'ജെയ് ഹേ' ഷോയ്ക്കിടെ ആയിരുന്നു സംഭവം. നടി ബിപാഷ ബസു, ജീത്, ദേവ് തുടങ്ങിയ സിനിമാ താരങ്ങളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ദേവ് ബംഗാളില്‍നിന്നുള്ള തൃണമൂല്‍ എംപിയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ഖാന്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനൊപ്പം നൃത്തംവച്ചത്.

സംഭവം പോലീസിന്റെ അച്ചടക്കമില്ലായ്മയുടെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികളാണ് രംഗത്തുവന്നിരിക്കുന്നത്. യൂണിഫോമിട്ട പോലീസ് കോണ്‍സ്റ്റബിള്‍ താരത്തിനൊപ്പം നൃത്തംചെയ്തത് നിയമ ലംഘനമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും ബിജെപി നേതാവ് റിതേഷ് തിവാരിയും ആരോപിച്ചു. ഇത്തരം അച്ചടക്ക ലംഘനങ്ങള്‍ ഒരിക്കലും അനുവദിക്കരുതെന്ന് മുന്‍ കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ നിരുപം സോം അഭിപ്രായപ്പെട്ടു. അതേസമയം ഔദ്യോഗികമായി പ്രതികരിക്കാന്‍ കോല്‍ക്കത്ത പോലീസ് തയാറായിട്ടില്ല.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല