Video Of Day

Breaking News

ചാരസുന്ദരിയുടെ നഗ്നസൗന്ദര്യത്തില്‍ വീണ സൈനികന്‍ ചാരവൃത്തിക്ക് പിടിയില്‍

ഹൈദരാബാദ് : ചാരസുന്ദരിമാരുടെ കടക്കണ്ണുകളുടെ ഇളകിയാട്ടത്തില്‍ കാലിടറിവീണ വീരയോദ്ധാക്കളുടെ പട്ടികയിലേയ്ക്ക് ഒരു പാവം ഇന്ത്യന്‍ സുബേദാര്‍കൂടി. ഇന്ത്യന്‍ ആര്‍മിലെ സുബേദാര്‍ പതന്‍ കുമാര്‍ പൊദ്ദാറാണ് വ്യാജപേരില്‍ ഫേസ്ബുക്കിലൂടെ പരിചയത്തിലായ 'അനുഷ്‌ക അഗര്‍വാളി'ന്റെ പഞ്ചാരവാക്കില്‍ മയങ്ങി രാജ്യത്തെ ഒറ്റുകൊടുത്തത്. ഇപ്പോള്‍ സെന്‍ട്രല്‍ മിലിട്ടറി ഇന്റലിജെന്‍സിന്റെ പിടിയിലാണ് പൊദ്ദാര്‍.

പാക്കിസ്ഥാന്‍കാരിയെന്നു കരുതുന്ന ചാരസുന്ദരിയും ഇയാളുമായുള്ള ഫെയ്‌സ്ബുക്ക് സൗഹൃദം മണിക്കൂറുകള്‍ നീളുന്ന വീഡിയോ ചാറ്റിംഗിലേയ്ക്കു നീങ്ങി. അവസാനം സുന്ദരി സ്വന്തം നഗ്നചിത്രങ്ങളും നഗ്നവീഡിയോകളുംകൂടി കാട്ടിയപ്പോള്‍ വീണുപോയി പൊദ്ദാര്‍. പശ്ചിമ ബംഗാള്‍ സ്വദേശിയും സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെ സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥനുമാണ് ഇയാള്‍. രാജ്യത്തെ സൈനിക യൂണിറ്റുകളുടെ നീക്കങ്ങളും ചില സൈനിക ഓഫീസുകളുടെ ഫോണ്‍ നമ്പരുകളും ഇയാള്‍ യുവതിക്ക് കൈമാറി. പ്രതിഫലമായി ഇയാളുടെ അക്കൗണ്ടിലേയ്ക്ക് യുവതി പണം അയയ്ക്കാനും തുടങ്ങി.

യുവതിയുടെ ആവശ്യപ്രകാരം ഇയാള്‍ തന്റെ ഔദ്യോഗിക കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള ട്രോജന്‍ (വൈറസ് പ്രോഗ്രാം) ഇന്‍സ്റ്റാള്‍ ചെയ്തു. ഇതോടെ സൈനികന്റെ കമ്പ്യൂട്ടര്‍ അനുഷ്‌കയ്ക്ക് എവിടെനിന്നും പരിശോധിക്കാനാകുമെന്ന സ്ഥിതിയായി. പിന്നീട് മിസൈല്‍ യൂണിറ്റുകളുടെയും സ്‌റ്റോറേജ് യൂണിറ്റുകളുടെയും ഫോട്ടോ ആവശ്യപ്പെട്ടുവെങ്കിലും അത് തന്റെ പരിധിയില്‍ വരാത്ത കാര്യമായതിനാല്‍ ഈ ആവശ്യം നിറവേറ്റാന്‍ പൊദ്ദാര്‍ക്ക് കഴിഞ്ഞില്ല.

ഇവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കന്നതിന്റെ പ്രതിഫലമായി വന്‍ തുകകള്‍ സൈനികന്റെ അക്കൗണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു. ഒരു ലണ്ടന്‍ യാത്രയാണ് അനുഷ്‌കയുടെ ഒടുവിലത്തെ വാഗ്ദാനം. പക്ഷേ അതിനുമുന്‍പ് പൊദ്ദാര്‍ ഹൈദരബാദ് പോലീസിന്റെ പിടിയിലായി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ അനുഷ്‌ക എന്ന് പരിചയപ്പെടുത്തിയ യുവതി ഇന്ത്യന്‍ സൈനികന് നല്‍കിയ പേരുള്‍പ്പെടെയുള്ള എല്ലാം വിവരങ്ങളും വ്യാജമാണെന്ന് തെളിഞ്ഞു. ജമ്മുകശ്മീര്‍ അതിര്‍ത്തിയിലും മിലിട്ടറി ഇന്റലിജന്‍സിലും ജോലി നോക്കിയിട്ടുള്ള ഇയാള്‍ അറസ്റ്റ് മിലട്ടറി അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല