ഉഗ്രലഹരിക്ക് കോട്ടയത്തെ പത്തൊമ്പതുകാരന്‍ നാവില്‍ പാമ്പിനെ കൊത്തിച്ചു
കൊല്ലം: ഉഗ്രലഹരി ലഭിക്കാന്‍ സ്വന്തം നാവിനടിയില്‍ പാമ്പിനെ കൊണ്ടു കൊത്തിച്ചു സംതൃപ്തിയടയുന്ന യുവാവ് 50 ഗ്രാം കഞ്ചാവുമായി അറസ്റ്റില്‍. പെരിനാട് കേരളപുരം വയലിത്തറ പാലവിള ന്യൂ മന്‍സിലില്‍ മാഹിന്‍ഷാ (19) ആണു പിടിയിലായത്. കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണു കേരളപുരം എസ്ബിടി എടിഎം കൗണ്ടറിനു മുന്നില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്‌സൈസ് സംഘത്തിനു ലഭിച്ചത്. വളരെ നാളായി കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള്‍ക്ക് അതിന്റെ ലഹരി പോരായെന്നു തോന്നി. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ നിന്നു ലഭിച്ച അറിവാണു പാമ്പിന്‍ വിഷം തേടി പോകാന്‍ കാരണമായത്. എറണാകുളം ഇരുമ്പനം സ്വദേശിയായ ടോണി എന്നയാളുടെ സഹായത്തോടെ ലഹരിക്കായി കൊത്തുന്ന പാമ്പ് കൈവശം ഉള്ളയാളെ സമീപിച്ചു. ഒരു തവണ പാമ്പിനെ കൊണ്ടു കൊത്തിക്കുന്നതിന് 1000 രൂപയാണ് ഈടാക്കിയിരുന്നത്. പ്രത്യേക രീതികളാണു കഞ്ചാവ് ഉപയോഗിക്കുന്നതിനു തന്നെ പ്രതി സ്വീകരിച്ചിരുന്നതെന്നും എക്‌സൈസ് അറിയിച്ചു.
പ്രിവന്റീവ് ഓഫിസര്‍മാരായ കെ. ശ്യാംകുമാര്‍, ബി. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍ ആന്റണി, കെ. അനില്‍കുമാര്‍, മനോജ് ലാല്‍, അശ്വന്ത് സുന്ദരം, ശ്രീജയന്‍, അജികുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ