Video Of Day

Breaking News

ലീഗിന്റെ നാട്ടില്‍ പച്ച പാന്റ്‌സ് ധരിച്ച് മമ്മൂട്ടി

സംസ്ഥാനത്ത് ‘പച്ച’ വിവാദം നടക്കുന്നതിനിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി പച്ച പാന്റ്‌സ് ധരിച്ച് മലപ്പുറത്ത് എത്തിയത് ആരാധകര്‍ക്ക് ആവേശമായി. തിരൂരില്‍ ഷോപ്പിങ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ വേഷം.

മമ്മൂട്ടി ആരാധകര്‍ക്കിടയിലൂടെ നടന്നുനീങ്ങുമ്പോള്‍ തന്നെ പലരും പച്ച പാന്റ്‌സിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. ഇതിനിടെ ചിലര്‍ മൊബൈലില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ഫേസ്ബുക്കിലിട്ടു.

മമ്മൂട്ടിയെ കാത്ത് ആയിരകണക്കിന് ആരാധകരാണ് തിരൂര്‍ നഗരത്തില്‍ തടിച്ചു കൂടിയിരുന്നത്. ജില്ലയുടെ വിവിധ ഭാഗത്തു നിന്നുള്ള ആരാധകര്‍ രാവിലെ തന്നെ തിരൂരില്‍ എത്തിയിരുന്നു. ഇതോടെ ഗതാഗതം മുടങ്ങി. മഞ്ചേരി മലപ്പുറം ഭാഗത്തുനിന്നുള്ള മിക്ക ബസുകളും താനൂരിലും എടരിക്കോട്ടും സര്‍വ്വീസ് അവസാനിപ്പിച്ച് മടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല