ഞങ്ങള്‍ ദരിദ്രവാസികളല്ല; നഴ്‌സുമാര്‍ക്കിടയില്‍ വെറുക്കപ്പെട്ടവളായി മഞ്ജുവാര്യര്‍
തിരുവനന്തപുരം: മഞ്ജുവാര്യറുടെ പുതിയ കല്യാണ്‍ ജ്വല്ലേഴ്‌സ് പരസ്യവും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. നഴ്‌സുമാരാണ് പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ വജ്രാഭരണങ്ങളുടെ പരസ്യത്തില്‍ മഞ്ജു ഒരു നഴ്‌സിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടുന്നത്. ഇനി എല്ലാവര്‍ക്കും വജ്രം വാങ്ങാം എന്നതാണ് പരസ്യവാചകം. വജ്രം എന്നത് പണക്കാരുടെ മാത്രം സ്വപ്‌നമല്ല, സാധാരണക്കാര്‍ക്കും അത് വാങ്ങാനാകും എന്നാണ് പരസ്യം കൊണ്ട് ഉദ്ദേശിച്ചത്.
എന്നാല്‍ തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളതാണ് പരസ്യം എന്ന വാദമുയര്‍ത്തുകയാണ് ചില നഴ്‌സുമാര്‍. ചെറിയ വരുമാനമുള്ളവര്‍ക്കും വജ്രം വാങ്ങാം. എന്നാല്‍ നഴ്‌സുമാരെല്ലാം തന്നെ ചെറിയ ശമ്പളമുള്ളവരാണോ... അമേരിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയലും ഗള്‍ഫിലും ഒക്കെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. എന്തായാലും ഈ പരസ്യം ചാനലുകളിലൊന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. പത്രങ്ങളില്‍ മാത്രമാണ് വന്നിട്ടുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ