ഷക്കീല ആനന്ദിപ്പിപ്പിക്കുന്നു; നളിനിയെ നേരത്തെ പരിചയപ്പെടാത്തതില്‍ ദുഃഖമുണ്ട്: പുനത്തില്‍
അതുകൊണ്ടാവും ഷക്കീലയാണ് മലയാളത്തിലെ ഏറ്റവും നല്ല താരം എന്ന് താങ്കള്‍ പറഞ്ഞത്?
ഒരുപാടുപേരെ ആനന്ദിപ്പിക്കാന്‍ സാധിക്കുന്നു എന്നത് നിസ്സാര കാര്യമാണോ. നേരിട്ടനുഭവിക്കാന്‍ കഴിയാത്തവര്‍ക്ക് കാഴ്ചയിലൂടെയെങ്കിലും കുറെ ആനന്ദം നല്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടല്ലോ.
നളിനി ജമീലയുടെ ആത്മകഥ പ്രകാശനം ചെയ്യാന്‍ തയ്യാറായതും ഇതേ ഫിലോസഫിയുടെ പുറത്താണോ?
പ്രകാശനം മാത്രമല്ല, ആ പുസ്തകത്തിന് അവതാരിക എഴുതിയതും ഞാന്‍തന്നെയാണ്. മലയാളത്തിലെ പ്രശസ്തനായ മറ്റൊരാളോട് അവതാരിക എഴുതാന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നു. അയാള്‍ ഏറ്റതുമായിരുന്നു. പിന്നെ കൂടുതലാലോചിച്ചപ്പോള്‍ അയാള്‍ക്കെന്തോ പേടി തോന്നിക്കാണണം. എന്റെ അവതാരികയോടുകൂടി പുസ്തകമിറങ്ങിയപ്പോള്‍ പുള്ളിക്കാരന്‍ എന്നെത്തന്നെ വിളിച്ചു പറഞ്ഞു, 'അയ്യടാ, ഞാന്‍ വെറുതെയൊരവസരം കളഞ്ഞുകുളിച്ചല്ലോ' എന്ന്.
ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥയ്ക്ക് എന്തു പ്രസക്തിയാണുള്ളത്? സാഹിത്യരംഗത്തെ മാലിന്യങ്ങളല്ലേ ഇവയൊക്കെ?
നളിനിയുടെ ആത്മകഥയ്ക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യം ബാലിശമാണ്. അവരെപ്പോലെയുള്ള പതിനായിരങ്ങളുടെ കഥ ലോകം അറിയേണ്ടതല്ലേ? സ്വന്തം ആളുകളില്‍നിന്ന്, വിശ്വസിച്ചവരില്‍നിന്ന്, സ്‌നേഹിച്ചവരില്‍നിന്ന് അപ്രതീക്ഷിതമായുണ്ടായ ചതികളാണ് ഇവരില്‍ പലരെയും ഈ നിലയിലാക്കിയത്.
വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ചതിക്കപ്പെട്ടതാണ് നളിനിയുടെയും അനുഭവം. ഒരു. ഡി. വൈ. എസ്. പിയാണ് ആദ്യമവളെ ഉപയോഗിച്ചത്, പതിനഞ്ചാംവയസ്സില്‍. ഒരു വേശ്യയായി ജീവിക്കേണ്ടിവന്നിട്ടും എഴുതാനും പ്രസംഗിക്കാനുമൊക്കെ അവര്‍ക്കാവുന്നു എന്നത് നിസ്സാരകാര്യമാണോ? കസ്റ്റമറായി വന്ന ഷാഹുല്‍ ഹമീദ് എന്നൊരാളുമായി ഇഷ്ടത്തിലായതും കുടുംബജീവിതം നയിച്ചതുമൊക്കെ ഫിക്ഷനെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളല്ലേ? സ്വന്തം ഭാര്യയെവരെ കൂട്ടിക്കൊടുത്ത് പണവും അധികാരവും നേടിയിട്ട് സമൂഹത്തില്‍ മാന്യന്മാരായി പലരും ജീവിക്കുമ്പോള്‍ ഒരു വേശ്യയ്ക്കുമാത്രമെന്തിനാണ് ഭ്രഷ്ട്? മറ്റുള്ളവര്‍ ഭ്രഷ്ട് കല്പിച്ചാലും നമ്മളൊക്കെ അവരെ അംഗീകരിക്കേണ്ടതല്ലേ?
നേരത്തേ പരിചയമുണ്ടായിരുന്നോ നളിനിയുമായി?
ധ്വനി മനസ്സിലായി. ഉണ്ടായിരുന്നില്ല എന്നതിലേ ദുഃഖമുള്ളൂ. ഈയടുത്താണവരെ പരിചയപ്പെട്ടത്. രവി ഡിസി ആവശ്യപ്പെട്ടിട്ടാണ് അവതാരിക എഴുതിയത്, പ്രകാശനം ചെയ്തതും. അന്നെന്നോട് പുസ്തകം ഏറ്റുവാങ്ങിയത് തൃശൂരിലെ ഒരു തെരുവുവേശ്യയായിരുന്നു. കെ. വേണുവും സിവിക് ചന്ദ്രനുമൊക്കെ ഉള്ള വേദിയില്‍വെച്ച്.
കടപ്പാട്: മാതൃഭൂമി ബുക്സ്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ