ബുദ്ധിമാന്ദ്യമുള്ള പതിനേഴുകാരിയെ ഒരുവര്‍ഷമായി പീഡിപ്പിച്ച ബന്ധു യൂനസ് അറസ്റ്റില്‍
എരുമേലി: ബുദ്ധിമാന്ദ്യമുള്ള പതിനേഴുകാരിയെ ഒരുവര്‍ഷമായി പീഡിപ്പിച്ചുവന്ന ബന്ധു അറസ്?റ്റില്‍. മലപ്പുറംകോട്ടയ്ക്കല്‍ വെള്ളൂപുരയിടത്തില്‍ യൂനസാണ് (40) പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്.
രണ്ട് ഭാര്യയും അഞ്ച് മക്കളുമുള്ള യൂനസ് ഒരുവര്‍ഷമായി മുക്കട സ്വദേശിനിയായ പെണ്‍കുട്ടിയെ മലപ്പുറം, മണിമല, മ?റ്റക്കര തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരീ ഭര്‍ത്താവായ ഇയാള്‍ ഭാര്യയ്ക്ക് സുഖമില്ലെന്നും പരിചരിക്കാനെന്നും പറഞ്ഞാണ് പെണ്‍കുട്ടിയെ മലപ്പുറത്തെ വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചു.
ഇയാളുടെ ക്രൂരത കൂടി വന്നപ്പോള്‍ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. എന്നാല്‍ പുറത്തറിഞ്ഞാലുള്ള നാണക്കേട് ഒഴിവാക്കാന്‍ വീട്ടില്‍ കയറുന്നത് വിലക്കി. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോട്ടയം എസ്.പിക്ക് അജ്ഞാതര്‍ ഊമക്കത്ത് അയച്ചത്.
തുടര്‍ന്ന് മണിമല സി.ഐ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് ചോദ്യംചെയ്തു. അപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്. തുടര്‍ന്ന് യൂനസിനെ മലപ്പുറത്ത് നിന്ന് പൊലീസ് അറസ്?റ്റ് ചെയ്യുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ