ലോകാവസാനം 2880 മാര്‍ച്ച് 16, ഭൂമി തകര്‍ന്ന് തരിപ്പണമാകും
ഒരു കൂറ്റന്‍ ഉല്‍ക്ക 2880 മാര്‍ച്ച് 16ന് ഭൂമിയെ തകര്‍ത്ത് തരിപ്പണമാക്കാന്‍ സാധ്യതയെന്ന് ഗവേഷകര്‍. ഭൂമിയിലേക്കുള്ള വഴി മധ്യേ ഈ ഉല്‍ക്കയുടെ വേഗത പരിഗണിക്കുമ്പോള്‍ അത് പൊളിഞ്ഞ് ചിന്നിച്ചിതറേണ്ടതാണെമങ്കിലും ഇതിന്റെ ലക്ഷണമൊന്നും ഉല്‍ക്ക കാണിക്കുന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതിനെ എങ്ങനെ തടയണമെന്ന് എത്തുംപിടിയുമില്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ടെനിസിയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തല്‍. ഗരുത്വാകര്‍ഷണത്തിന്റേയും ഘര്‍ഷണത്തിന്റേയും കെട്ടുറപ്പില്‍ നില്‍ക്കുന്ന കല്ലുകളുടേയും ചരലുകളുടേയും കൂമ്പാരമാണ് ഉല്‍ക്കകള്‍ എന്നായിരുന്നു നേരത്തെയുള്ള ഗവേഷണ ഫലങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 1950 ഡിഎ എന്നു പേരിട്ടിരിക്കുന്ന ഈ ഉല്‍ക്ക ഈ ശക്തികളെ നിഷ്പ്രഭമാക്കി വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ