Video Of Day

Breaking News

ചെന്നിത്തലയും കാന്തപുരവും ചേര്‍ന്ന് സമസ്തയെ തകര്‍ക്കുന്നു: ഇ.കെ സുന്നികള്‍

മലപ്പുറം: സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ സമസ്ത ഇ.കെ വിഭാഗം പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. ഇ.കെ വിഭാഗത്തെ തകര്‍ക്കാനുള്ള കാന്തപുരത്തിന്റെ ശ്രമങ്ങള്‍ക്ക് രമേശ് ചെന്നിത്തല സഹായം നല്‍കുന്നുവെന്നാണ് ആക്ഷേപം. പ്രശ്‌ന പരിഹാരത്തിനായി ലീഗ് നേത്യത്വം ഇടപെട്ടിട്ടും എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി സമരം ആരംഭിക്കാനാണ് നേത്യത്വത്തിന്റെ തീരുമാനം.

മന്ത്രി ആര്യാടന് മുഹമ്മദിന് പുറമേ രമേശ് ചെന്നിത്തലയും കാന്തപുരം വിഭാഗത്തെ സഹായിക്കുന്നുവെന്ന വിശ്വാസത്തിലാണ് സമസ്ത നേതാക്കള്‍. നിരവധി പള്ളികളും, മദ്രസകളും വ്യാജ രേഖ ചമച്ച് കയ്യടക്കുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലന്നാണ് പ്രധാന ആക്ഷേപം. സമസ്ത പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്ത് രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ മൂലമാണന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ സമസ്ത എന്താണെന്ന് രമേശ് ചെന്നിതലയ്ക്ക് മനസ്സിലാക്കി കൊടുക്കുമെന്ന് നേത്യത്വം വ്യക്തമാക്കി.
കോണ്‍ഗ്രസിലെ ഒരു വിഭാഗം കാന്തപുരത്തെ സഹായിക്കുമ്പോള്‍ മുസ്ലീംലീഗ് നേത്യത്വം നോക്കുകുത്തിയായി നില്‍ക്കുന്നുവെന്ന ആരോപണവും നേതാക്കള്‍ക്കിടയിലുണ്ട്. ഉമ്മന്‍ചാണ്ടിയെയും, വി.എം സുധീരനെയും നേരില്‍ കണ്ട് ചെന്നിത്തലക്കെതിരെ പരാതി പറയാനാണ് നേത്യത്വത്തിന്റെ തീരുമാനം.

അഭിപ്രായങ്ങളൊന്നുമില്ല