പ്രണയച്ചതി: വിദ്യാര്‍ഥിനികളെ വാഗമണ്ണില്‍ കൊണ്ടുപോയി; പിന്നില്‍ സെക്സ് റാക്കറ്റ്
കാഞ്ഞിരപ്പള്ളി: പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യചെയ്ത സംഭവത്തിനുപിന്നില്‍ പ്രണയംനടിച്ച് ചതിയില്‍പ്പെടുത്തുന്ന സംഘമെന്ന് സൂചന.സംഭവവുമായി മൂന്നുയുവാക്കള്‍ നേരിട്ട് ബന്ധപ്പെട്ടതായും അറിയുന്നു. പ്രധാനപ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തും.സംഭവവുമായി ബന്ധപ്പെട്ട് കോയിപ്പള്ളി സ്വദേശിനിയായ സ്ത്രീയെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന അഞ്ച് യുവാക്കളില്‍ രണ്ടുേപര്‍ പെണ്‍കുട്ടികളുമായി പ്രണയബന്ധം ഉള്ളവരാണ്.പെണ്‍കുട്ടികളുടെ മൊബൈല്‍ കോള്‍ലിസ്റ്റും പരിശോധനയ്ക്ക് വിധേയമാക്കി. മൊബൈല്‍ ഫോണ്‍ടവര്‍ ലൊക്കേഷനും കോള്‍ ലിസ്റ്റില്‍ നിന്ന് നിര്‍ണ്ണായകവിവരങ്ങളും ലഭിച്ചതായാണ് സൂചന.
വാഗമണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘാംഗങ്ങള്‍ പെണ്‍കുട്ടിയെ എത്തിച്ചതായി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ വിഷം കഴിച്ച ആഗസ്ത് 11ന് പുറമെ മറ്റൊരു പ്രവൃത്തിദിവസവും രണ്ട് പെണ്‍കുട്ടികളും ക്ലാസ്സില്‍ എത്തിയിരുന്നില്ലെന്നും സ്‌കൂള്‍ രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മഴക്കെടുതിയില്‍ അവധി പ്രഖ്യാപിച്ച ദിവസങ്ങളില്‍ ഒരു ദിവസം ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവത്രെ. പ്രണയം നടിച്ചവരും സംഘാംഗങ്ങളും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തതില്‍നിന്ന് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നറിയുന്നു.
മരിച്ച പെണ്‍കുട്ടിക്കൊപ്പം വിഷംകഴിച്ച കൂട്ടുകാരിയോട് ആസ്പത്രിയിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും മൊഴിയില്‍ വ്യക്തതയില്ല. ചികിത്സയ്ക്കു ശേഷം പെണ്‍കുട്ടിയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാനാണ് പോലീസിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കേസ് അന്വേഷണത്തിന് സഹായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ