മുഖ്യമന്ത്രിയുടെ മകനും വനിതാ പോലീസും ഹോട്ടല്‍ മുറിയില്‍ ഒന്നിച്ചു താമസിച്ചു
പട്‌ന: മിലിട്ടറി പോലീസിലെ വനിതാ കോണ്‍സ്റ്റബിളിനൊപ്പം മകന്‍ ഹോട്ടല്‍മുറിയില്‍ കഴിഞ്ഞു എന്ന വാര്‍ത്ത പുറത്ത് വന്നത് ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയെ വെട്ടിലാക്കി. ചൊവ്വാഴ്ച വൈകുന്നേരമാണ് ബോധ ഗയ ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ മകന്‍ പ്രവീണും വനിതാ പോലീസ് കോണ്‍സ്റ്റബിളും മുറിയെടുത്തത്. ബോഡിഗാര്‍ഡിനെ കൂട്ടാതെ സ്വന്തം എസ് യു വിയിലായിരുന്നു മുഖ്യമന്ത്രിയുടെ മകന്‍ എത്തിയത്. ഹോട്ടല്‍ ബില്‍ അടക്കാന്‍ വിസമ്മതിച്ച പ്രവീണിനെയും വനിതാ കോണ്‍സ്റ്റബിളിനെയും ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തര്‍ക്കത്തിനൊടുവില്‍ 6000 രൂപയുടെ ബില്ലടക്കാന്‍ പ്രവീണ്‍ സമ്മതിച്ചെങ്കിലും അപ്പോഴേക്കും വിവരം പുറത്തായി. എന്നാല്‍ സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നുമില്ല എന്നാണ് പോലീസ് പറയുന്നത്. എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
വനിതാ പോലീസ് കോണ്‍സ്റ്റബിളിനെയും കൊണ്ട് വന്ന പ്രവീണിന് തടസ്സമൊന്നും പറയാതെയാണ് ഹോട്ടല്‍ ജീവനക്കാര്‍ റൂം കൊടുത്തത്. ഇയാള്‍ ബോധ് ഗയ ഹോട്ടലില്‍ പതിവുകാരനാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ഹോട്ടല്‍ ബില്ലടക്കാന്‍ പ്രവീണ്‍ സമ്മതിക്കാതിരുന്നതാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്. അതേസയമം വിവരമറിഞ്ഞ് എത്തിയ പോലീസുകാരാണ് ഹോട്ടലില്‍ പണം കെട്ടിയതെന്ന് ബി ജെ പി ആരോപിച്ചു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രാജിവെക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ ബി ജെ പി ആവശ്യപ്പെട്ടു. മകന്റെ അതിര് വിട്ട പ്രവൃത്തിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം. വനിതാ കോണ്‍സ്റ്റബിളിനെ മുഖ്യമന്ത്രിയുടെ മകന്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. മാധ്യമങ്ങളെല്ലാം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും ബിഹാര്‍ ബി ജെ പി സെക്രട്ടറി സുരജ് നന്ദന്‍ കുശവാല പറഞ്ഞു.
കടപ്പാട്: വണ്‍ ഇന്ത്യ

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ