മുലകള്‍ ആരെയും കൊലപ്പെടുത്തിയ ചരിത്രമില്ല: പിന്നെന്തുകൊണ്ട്: ഇവാ ഗ്രീന്‍
നഗ്നതാ പ്രദര്‍ശനം അതിരുകടന്നുവെന്ന് ആരോപിച്ച് തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ നിരോധിച്ചതിനെതിരെ നായിക ഇവാ ഗ്രീന്‍ രംഗത്ത്. പരിധിവിട്ട നഗ്നതാപ്രദര്‍ശം ആരോപിച്ച് 'സിന്‍ സിറ്റി: എ ഡേയ്മ് ടു കില്‍ ഫോര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്ക നിരോധിച്ചതിനെതിരെയാണ് നടി പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്തനങ്ങള്‍ ആരെയും കൊലപ്പെടുത്തിയ ചരിത്രമില്ലെന്നും വീര്‍പ്പുമുട്ടിക്കാന്‍ മാത്രമേ സാധിക്കു എന്ന് ഇവാ ഗ്രീന്‍ പ്രതികരിച്ചു. തീക്ഷണമായ രംഗങ്ങള്‍ ഹോളിവുഡ് ചിത്രങ്ങളില്‍ കാണിക്കാറുണ്ടെന്നും ഇവ പറഞ്ഞു.
സ്തനങ്ങള്‍ ദൃശ്യമാക്കിക്കൊണ്ട് നേര്‍ത്ത വെള്ള ഗൗണ്‍ ധരിച്ച് തോക്കുമായി നില്‍ക്കുന്ന ഇവാ ഗ്രീനിന്റെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. ഈ മാസം 22-ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥമാണ് പോസ്റ്റര്‍ തയാറാക്കിയത്. അതേസമയം പോസ്റ്റര്‍ നിരോധിച്ചതിനു പിന്നാലെ ഇവായുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന ട്രെയിലറും പുറത്തിറങ്ങി. ട്രെയിലറിലെ രണ്ടു സീനുകളില്‍ നഗ്നതാപ്രദര്‍ശനം പരിധിവിട്ടു എന്ന് ആരോപിച്ച് ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഏതാനും രാജ്യാന്തര ടെലിവിഷന്‍ അനുമതി നിഷേധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ