പൈലറ്റ് ഉറങ്ങി; 5000 അടി താഴ്ന്ന് പറന്ന വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്
ന്യൂഡൽഹി:
മുംബയിൽ നിന്ന് ബ്രസ്സൽസിലേക്കു യാത്ര പോയ ജെറ്റ് എയർവേസ് വിമാനം
മുന്നറിയിപ്പില്ലാതെ 5,000 അടി താഴേക്ക് പെട്ടെന്ന് കുതിച്ചു. തുർക്കിയുടെ
അങ്കാറയിലെ വ്യോമമേഖലയിൽ ആയിരുന്നു സംഭവം. ഈ സമയം വിമാനത്തിന്റെ കമാൻഡർ
നിയന്ത്രിത വിശ്രമം എടുക്കുകയായിരുന്നു. സംഭവത്തിൽ പൈലറ്റിനും കോ
പൈലറ്റിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സമൻസ് അയച്ചു. ഇരുവരെയും
സസ്പെൻഡ് ചെയ്തു. പൈലറ്റ് നിയന്ത്രിത വിശ്രമം എടുത്തപ്പോൾ കോപൈലറ്റ്
ഉറങ്ങുകയായിരുന്നോ എന്നും ഏവിയേഷൻ മന്ത്രാലയം അന്വേഷിക്കുന്നുണ്ട്. അതേസമയം, തന്റെ ടാബ്‌ലെറ്റിൽ ശ്രദ്ധിക്കുകയായിരുന്നുവെന്നും വിമാനം താഴേക്കു കുതിച്ചത് അറിഞ്ഞില്ലെന്നും കോപൈലറ്റ് വ്യക്തമാക്കി. അങ്കാറ വ്യോമനിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഇരുപൈലറ്റുമാരും വിമാനം നിയന്ത്രണത്തിലാക്കിയത്. ജെറ്റ് എയർവേസും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ