പൂര്‍ണഗര്‍ഭിണിയായ കാമുകിയെ ശ്രീജു കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്
പുല്‍പ്പള്ളി: പാക്കം നരിവയല്‍ കാട്ടുനായ്‌ക്ക കോളനിയിലെ ഒമ്പതുമാസം ഗര്‍ഭിണിയായ അംബിക (20)യെ കാമുകന്‍ ശ്രീജു (25) കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്. ഇതേ കോളനിയിലെ താമസക്കാരനായ പ്രതി സിനിമാകഥയെ വെല്ലുന്ന വിധമാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പോലീസ് അറിയിച്ചു. ഈ മാസം മൂന്നിനാണ് അംബികയെ കാണാതായത്. തുടര്‍ന്ന് ഏഴാംതീയതിയാണ് പാക്കം വനത്തില്‍ കുഴിച്ചിട്ട നിലയില്‍ അംബികയുടെ മൃതദേഹം കണ്ടെത്തിയത്. ആറാം തീയതി ഇവര്‍ എല്ലായ്‌പ്പോഴും രഹസ്യമായി സംഗമിക്കാറുള്ള ആളൊഴിഞ്ഞ കാവല്‍പുരയില്‍ വച്ച് ശ്രീജു അംബികയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാനന്തവാടി ഡി.വൈ.എസ്.പി എ.ആര്‍ പ്രേംകുമാര്‍ പറഞ്ഞു.
നേരത്തെ തന്നെ പ്രതി ഷോക്കടിപ്പിച്ചു കൊല്ലാന്‍ അലൂമിനിയം കമ്പി, കേബിള്‍, മുള എന്നിവ കാവല്‍പുരയില്‍ കരുതിയിരുന്നു. പറശിനിക്കടവില്‍ വച്ച് കൊലപാതകം നടത്താന്‍ ശ്രീജു തീരുമാനിച്ചിരുന്നു. ഇത് പാളിയതിനെ തുടര്‍ന്ന് വയനാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. ആറാംതീയതി രാത്രി ഇരുവരും കാവല്‍പുരയില്‍ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് അംബിക ഉറങ്ങിപ്പോയപ്പോള്‍ ശ്രീജു ഇവരുടെ കാലില്‍ അലൂമിനിയം കമ്പി ചുറ്റി കേബിള്‍ ഇതുമായി ഘടിപ്പിച്ച് തൊട്ടടുത്തു കൂടി കടന്നുപോകുന്ന ത്രീഫേസ് ലൈനില്‍ കുരുക്കുകയായിരുന്നു. അംബിക പിടഞ്ഞുമരിച്ചുവെന്ന് ബോധ്യമായശേഷം ലൈനില്‍ നിന്ന് മുള ഉപയോഗിച്ച് കേബിള്‍ മാറ്റി.
ഒറ്റക്ക് മൃതദേഹം ചുമന്നുകൊണ്ടുപോയി വനത്തില്‍ കുഴിച്ചിടുകയായിരുന്നു. ഇതിനു ശേഷം പോലീസിനെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ അംബികയടെ പേരില്‍ വീട്ടിലേക്ക് കത്തെഴുതുകയും പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്ുകയയും ചെയ്‌തു. വിവാഹിതയായ അംബിക ഒരു കുട്ടിയുടെ മാതാവാണ്. ശ്രീജുവുമായുള്ള ബന്ധം കാരണം ഭര്‍ത്താവ് ഇവരില്‍ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂന്നുവര്‍ഷത്തോളമായി ശ്രീജുവും അംബികയും അടുപ്പത്തിലായിരുന്നു. തന്നില്‍ നിന്ന് ഗര്‍ഭിണിയായ വിവരം അംബിക മറച്ചുവച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് ശ്രീജു പോലീസിനോടു പറഞ്ഞു. തെളിവെടുപ്പിനു കൊണ്ടു വന്നപ്പോള്‍ കോളനിവാസികള്‍ ശ്രീജുവിനു നേരെ ആക്രോശിച്ച് പാഞ്ഞടുത്തു. പോലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ