മുന്‍ കേന്ദ്രമന്ത്രി ഷെല്‍ജയുടെ വീട്ടിലെ കൊലപാതകത്തിന് പിന്നില്‍ അവിഹിതബന്ധം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഷെല്‍ജയുടെ ഔദ്യോഗിക വസതിയിലെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഷെല്‍ജയെയും ചോദ്യം ചെയ്യും. കേസില്‍ ഷെല്‍ജയുടെ പാചകക്കാരന്‍ അനിലിനെ അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരി മഞ്ജുവുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനാണ് ഭര്‍ത്താവ് സഞ്ജയിനെ ടെറസിനു മുകളില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ അനില്‍ മൊഴി നല്‍കി. മഞ്ജുവിനെയും അറസ്റ്റ് ചെയ്‌തേക്കുമെന്നു പൊലീസ് സൂചിപ്പിച്ചു.
സേനാഭവന്‍ ജീവനക്കാരനായ സഞ്ജയ് കുടുംബത്തിനൊപ്പം ഷെല്‍ജയുടെ ഔദ്യോഗിക വസതിയോടു ചേര്‍ന്നുള്ള ഒറ്റമുറി വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെയാണ് പുല്‍ത്തകിടിയിലേക്കുള്ള വഴിയില്‍ രക്തംവാര്‍ന്നു മരിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്. തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത സഞ്ജയിനെ അനില്‍ മര്‍ദിച്ചെന്നു പൊലീസ് പറയുന്നു.
രക്ഷപ്പെട്ടോടിയ സഞ്ജയ് ടെറസിനു മുകളില്‍ കയറിയപ്പോള്‍ പിന്തുടര്‍ന്നെത്തിയ അനില്‍ തള്ളി വീഴ്ത്തുകയായിരുന്നു. തള്ളിയിട്ടതിനുശേഷം മഞ്ജുവിനെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ന്യൂഡല്‍ഹി ജോയിന്റ് കമ്മിഷണര്‍ എം.കെ. മീണ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ