Video Of Day

Breaking News

മഞ്ജുവാര്യര്‍ അഞ്ചാം ക്ലാസുകാരിയുടെ മുടി മുറിച്ചെടുത്തു, പിന്നാലെ മറ്റു കുട്ടികളും

തന്റെ ഇടതൂര്‍ന്നു നീണ്ടമുടി പ്രിയനായിക മഞ്ജു വാര്യര്‍ മുറിച്ചെടുത്തപ്പോള്‍ സ്നേഹയുടെ കണ്ണുകള്‍ അഭിമാനത്താല്‍ വിടര്‍ന്നു. മുടി നഷ്ടപ്പെട്ട ദുഃഖമല്ല, തന്റെ മുടി മറ്റൊരാളുടെ സങ്കടത്തിന് പരിഹാരമാകുമെന്ന സന്തോഷമായിരുന്നു അവളുടെ മനസ്സു നിറയെ. ക്യാന്‍സര്‍രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാന്‍ മുടി ശേഖരിക്കുന്നതിന്റെ ഭാഗമായി ധാത്രിയും ഹെയര്‍ ഫോര്‍ ഹോപ് എന്ന സംഘടനയും സംയുക്തമായി ഒലവക്കോട് സെന്റ് തോമസ് സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് നാലാംക്ലാസുകാരി സ്നേഹയടക്കം 40കുട്ടികള്‍ തലമുടി നല്‍കിയത്.

ഇവര്‍ക്കൊപ്പം രണ്ട് അധ്യാപകരും ചേര്‍ന്നു. ഇവരുടെ കൈയില്‍ നിന്ന് മഞ്ജുവാര്യര്‍ മുടി ഏറ്റുവാങ്ങി.സ്വയം അറിഞ്ഞോ അറിയാതെയോ കുട്ടികള്‍ ചെയ്ത ഈ സല്‍ക്കര്‍മത്തിന്റെ ഗുണഫലം അവര്‍ക്ക് ജീവിതത്തിലുടനീളം ഉണ്ടാകട്ടെയെന്ന് മഞ്ജു വാര്യര്‍ ആശംസിച്ചു.ക്യാന്‍സര്‍ രോഗം ബാധിച്ച് കീമോതെറാപ്പി ചെയ്ത് മുടി നഷ്ടപ്പെട്ടതിലൂടെ ആത്മവിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന തിരിച്ചറിവാണ് കുട്ടികളെ മുടി മുറിച്ചുനല്‍കാന്‍ പ്രേരിപ്പിച്ചത്.

ഇതിന് മാതാപിതാക്കളുടെ പിന്തുണയും ലഭിച്ചു. ചില അമ്മമാര്‍ മുറിച്ച മുടി കുട്ടികളുടെ കൈയില്‍ കൊടുത്തുവിട്ടത് ഇതിന് തെളിവായിരുന്നുധാത്രി ഹെയര്‍ കെയര്‍ ലിമിറ്റഡ് വൈസ് പ്രസിഡന്റ് രാജേഷ്കുമാര്‍, റീജണല്‍ സെയില്‍സ് ഹെഡ് സോണി വര്‍ഗീസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സില, വന്ദന എന്നിവര്‍ സംസാരിച്ചു. പത്മലത സ്വാഗതവും പിടിഎ പ്രസിഡന്റ് സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല