Video Of Day

Breaking News

പാലുകാച്ചല്‍ മുതല്‍ ജയില്‍ വരെ?: നടി ശാലുമേനോന്‍ പുസ്തം എഴുതുന്നു

നടി ശാലുമേനോന്‍ ഇപ്പോള്‍ തിരക്കിലാണ്. ഡാന്‍സ് ഷോയ്ക്കും പഠനത്തിനും സീരിയല്‍ അഭിനയത്തിനും പുറമേ പുതിയൊരു ഉത്തരവാദിത്തം കൂടിയുണ്ട് ശാലുവിന്- ഏറെ നാളായി താന്‍ ആഗ്രഹിച്ചിരുന്ന പുസ്തക രചന തുടങ്ങിയതിന്റെ സന്തോഷത്തിലും കൂടിയാണ് ശാലു ഇപ്പോള്‍.

പുസ്തക രചനയുടെ ആദ്യഘട്ട പ്ലാന്‍ തുടങ്ങിക്കഴിഞ്ഞതായി ബാംഗ്ലൂരില്‍ ദ്രൗപദി ഷോ കഴിഞ്ഞ് മടങ്ങിയെത്തിയ ശാലു പറഞ്ഞു. എഴുത്തിനും തുടക്കമിട്ടു. പണി പൂര്‍ത്തിയാകാന്‍ ഏകദേശം ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് പ്രതീക്ഷ. ഒരു നല്ല വര്‍ക്കായായിരിക്കും പുറത്തു വരാന്‍ പോകുന്നത്. അതിനാല്‍ത്തന്നെ വളരെ സമയമെടുത്തു മാത്രമേ ചെയ്യാന്‍ സാധിക്കൂ. ശാലു പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷത്തിലാണ്. തിരുവനന്തപുരത്ത് തുടക്കം കുറിച്ച ദ്രൗപദി ഡാന്‍സ് ഷോയുടെ തിരക്കിലാണ് ഞാനിപ്പോള്‍. മഹാഭാരതത്തിലെ പാഞ്ചാലിയുടെ ജനനം മുതല്‍ മരണം വരെയുള്ള കഥയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും ഡാന്‍സ് അവതരിപ്പിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്.

ഈ തിരക്കുകള്‍ക്കിടയിലും പുസ്തക രചന എങ്ങനെ നടക്കുന്നുവെന്നു ചോദിച്ചാല്‍ അതിനും ശാലുവിന് കൃത്യമായ ഉത്തരമുണ്ട്. പണ്ടു മുതലേ ടൈംടേബിള്‍ അനുസരിച്ചാണ് ഞാന്‍ ഓരോന്നും ചെയ്യുന്നത.് അതിനാല്‍ത്തന്നെ പുസ്തകരചനയ്ക്കും എനിക്ക് ടൈംടേബിള്‍ ഉണ്ട്. സമയവും കൃത്യമായി ഞാനതിന് നീക്കിവച്ചിട്ടുണ്ട്. ശാലു മേനോന്‍ പറയുന്നു.
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല