അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുഞ്ഞിനെ ആറ് ലക്ഷം രൂപയ്ക്ക് വിറ്റു
കണ്ണൂര്‍: യുവതിക്ക് അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുഞ്ഞിനെ പണം വാങ്ങിവിറ്റ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ ഗൈനക്കോളജിസ്റായ ഡോ. ശ്യമളയ്ക്കെതിരെയാണ് നവജാത ശിശുവിനെ പണം വാങ്ങി മറിച്ചുവിറ്റെന്ന ആരോപണത്തിലാണ് പോലീസ് കേസെടുത്തത്. കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് ആറ് ലക്ഷം രൂപയ്ക്ക് ഇവര്‍ കുഞ്ഞിനെ കൈമാറിയെന്നാണ് പരാതി. 2010 ലാണ് സംഭവം നടന്നത്. ഡോക്ടര്‍ ശ്യാമളക്കെതിരെ സമാനമായ ആരോപണം വേറെയും ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ ശ്രമം. ശ്യാമളയില്‍ നിന്നം കുട്ടിയെ വിലകൊടുത്ത് വാങ്ങിയ ദമ്ബതികള്‍ക്കെതിരെയും പോലീസ് കേസ് ഫയല്‍ ചെയത്. അവിഹിത ഗര്‍ഭമായതിനാല്‍ മാനനഷ്ടം ഭയന്ന് മാതാവ് ഉപേക്ഷിക്കാന്‍ തയ്യാറായ കുട്ടിയെയാണ് ഡോക്ടര്‍ ദമ്ബതികള്‍ക്ക് മറിച്ചുവിറ്റത്. തായിനേരി അര്‍ബന്‍ വില്ലേജിലെ രാജന്‍ സി. നായരാണ് ഗൈനകോളജിസ്റുകൂയിയായ ഡോക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഡോക്ടറെ കൂടാതെ പയ്യന്നൂര്‍ നഗരസഭ ജനന രജിസ്ട്രാര്‍, കുട്ടിയെ വിലകൊടുത്തു വാങ്ങിയ മുരളീധര പൊതുവാള്‍-അനിത ദമ്ബതികള്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ